സര്‍ക്കാര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുന്നു
സര്‍ക്കാര്‍ മലയാള സിനിമാ വ്യവസായത്തെ ദ്രോഹിക്കുന്നെന്ന് നിര്‍മാതാക്കളുടെ സംഘടന. മുന്‍കൂര്‍ നികുതി നല്‍കുന്ന വ്യവസായമാണ് സിനിമ. സാധാരണക്കാരന്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ആസ്വദിക്കുന്ന വിനോദം. നികുതി ഇനത്തില്‍ പല ഇളവുകളും ചെയ്ത് തരാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും നടന്നില്ലെന്ന് സംഘടനയുടെ മുന്‍ പ്രസിഡന്റ് മിലന്‍ ജലീല്‍ പറഞ്ഞു.
ഡിജിറ്റല്‍ സാങ്കേതികവിദ്യവന്നതോടെ ആര്‍ക്കും സിനിമ എടുക്കാമെന്ന സ്ഥിതിയായി. ഇതേ തുടര്‍ന്ന് ധാരാളം നിലവാരമില്ലാത്ത ചിത്രങ്ങളുണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നും സാറ്റലൈറ്റ് അവകാശം കിട്ടാതായതോടെ പെട്ടിയിലായി. അതേസമയം മുതലാകാത്തതു കൊണ്ടാണ് ചെറിയ ചിത്രങ്ങള്‍ എടുക്കാത്തതെന്ന് ചാനലുകള്‍ പറയുന്നു. സര്‍ക്കാര്‍ പരസ്യങ്ങളുടെ സമയം കുറച്ചു. എന്നാല്‍ ചാനലുകള്‍ സിനിമ എടുക്കാതെ മുന്നോട്ട് പോകാനൊക്കില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷമായി ഓരോ വര്‍ഷവും നൂറിലധികം സിനിമകളണ് നിര്‍മിച്ചിരുന്നത്. ഈവര്‍ഷമത് എഴുപത്തഞ്ചില്‍ താഴെയാകും. ഗണേഷ് മന്ത്രിയായിരുന്നപ്പോള്‍ നികുതിയുടെ കാര്യത്തിലും പൈറസിയുടെ കാര്യത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. അതിനാല്‍ ഗണേഷിനെ വീണ്ടും മന്ത്രിയാക്കാനുള്ള ശ്രമം അസോസിയേഷനും താരസംഘടനകളും സര്‍ക്കാരിലെ ഉന്നതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha