ബാല്യകാലസഖി നിര്‍മ്മാതാവ് വെട്ടിമുറിച്ചു
മമ്മൂട്ടിയുടെ ബാല്യകാല സഖി നിര്‍മ്മാതാവ് വെട്ടിമുറിച്ചു. സെന്‍സര്‍ ചെയ്തപ്പോള്‍ രണ്ടേകാല്‍ മണിക്കൂറോളം ഉണ്ടായിരുന്ന സിനിമ ഒരു മണിക്കൂര്‍ 40 മിനിറ്റാക്കിയാണ് വെട്ടിമുറിച്ചത്. ഇതോടെ ചിത്രം വളരെ മോശമായി. കെ.രാഘവന്‍മാസ്റ്റര്‍ ഈണം നല്‍കിയ പാട്ടുകള്‍ മാത്രമാണ് മെച്ചമെന്നറിയുന്നു. അതേസമയം അതിനാടകീയതയും ഇഴച്ചിലും ഉള്ളത് കൊണ്ടാണ് പല സീനുകളുംനിര്‍മ്മാതാവ് വെട്ടിനുറുക്കിയതെന്നറിയുന്നു.
എട്ട് കോടി മുടക്കിയാണ് ചിത്രം നിര്‍മിച്ചത്. സാമ്പത്തിക പരാജയം നേരിടുമെങ്കിലും കലാമേന്‍മ പ്രതീക്ഷിച്ചിരുന്നു. പക്ഷെ,നിര്‍മ്മാതാവിന്റെ ഇടപെടല്‍ ചിത്രത്തിന്റെ ജാതകം മാറ്റിയെന്നാണ് പ്രേക്ഷകര്‍ ആരോപിക്കുന്നത്. വെള്ളിയാഴ്ച നമസ്‌കാരത്തിനു ശേഷം ഉച്ചയ്ക്കാണ് ആദ്യ ഷോ തുടങ്ങിയത്. രാവിലെ തിയറ്ററുകളിലെത്തിയ പ്രേക്ഷകരോട് യു.എഫ്.ഒയുടെ കംപ്ലെന്റാണൊണ്‌പറഞ്ഞത്. മമ്മൂട്ടിയും മീനയും ഇഷാതല്‍വാറും അടക്കം അന്‍പതോളം താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
നാലുവര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 11 തവണ തിരക്കഥ തിരുത്തിയെഴുതിയിരുന്നു. മതിലുകള്‍ക്ക് ശേഷം ബഷീറിന്റെ കഥപാത്രമായി മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha