ലാല്‍ജോസിന്റെ ചിത്രത്തില്‍ വിജയ്ബാബു നായകന്‍
ലാല്‍ജോസിന്റെ ചിത്രത്തില്‍ വിജയ് ബാബു നായകനാകുന്നു. ഇതിനായി ഭാരം കുറയ്ക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. 95 കിലോ ഭാരമുള്ള വിജയ് ബാബു അതിനുള്ള ശ്രമത്തിലാണ്. മീശയും താടിയും വളര്‍ത്തണമെന്നും പറഞ്ഞിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം സിനിമ തുടങ്ങും. നിര്‍മാതാവ വിജയ് ബാബു അടുത്തകാലത്താണ് അഭിനയം തുടങ്ങിയത്.
ത്രീകിംഗ്‌സ്, 22 ഫീമെയില്‍, മങ്കിപെന്‍, എസ്‌കേപ്പ് ഫ്രം ഉഗാണ്ട തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്റേതല്ലാത്ത കാരണത്താല്‍ എന്ന ചിത്രത്തില്‍ നായകനാവുകയാണ്. പെരിച്ചാഴി,മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. ഏഴാം വയസില്‍ ജയന്റെ സഹോദരന്‍ അജയന്‍ നായകനായ സൂര്യന്‍ ചിത്രത്തിലാണ് വിജയ് ബാബു ആദ്യം അഭിനയിച്ചത്. വിജയ് യുടെ അച്ഛനാണ് ആ ചിത്രം നിര്‍മിച്ചത്. സുകുമാരന്റെ ബാല്യമാണ് അന്ന് അഭിനയിച്ചത്.
സണ്‍ ടി.വിയുടെ വൈസ്പ്രസിഡന്റായിരുന്ന വിജയ്ബാബു ജോലി ഉപേക്ഷിക്കാതിരിക്കാന്‍ വേണ്ടി ശനി, ഞായര്‍ ദിവസങ്ങളിലാണ് അഭിനയിച്ചിരുന്നത്.ഇപ്പോള്‍ ജോലി രാജിവെച്ചു. മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകനായി. മങ്കിപെന്‍ എന്ന ചിത്രം നിര്‍മിച്ചു.
https://www.facebook.com/Malayalivartha