ഗ്രാമീണ മേഖലകളില്‍ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയങ്ങള്‍
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഗ്രാമീണ മേഖലകളില്‍ തിയേറ്റര്‍ സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി സര്‍ക്കാര്‍ പരിഗണനയില്‍. തദ്ദേശ സ്ഥാപനങ്ങള്‍ ഭൂമി പാട്ടത്തിന് നല്‍കാന്‍ തയാറായാല്‍ ചലച്ചിത്ര വികസന കോര്‍പറേഷനിലൂടെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച പദ്ധതി നിര്‍ദേശം കെ.എസ്.എഫ്.ഡി.സി സര്‍ക്കാരിന് സമര്‍പ്പിച്ചു.
ഒന്നോ അതിലധികമോ സ്‌ക്രീനുകളുള്ള തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കിന് പുറമെ പരസ്യ, പാര്‍ക്കിംഗ് ഇനങ്ങളിലും വരുമാനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. വിനോദ നികുതിയിനത്തില്‍ തദ്ദേശസ്ഥാപനത്തിന് അധിക വരുമാനം ലഭ്യമാകും. നിലവില്‍ കെ.എസ്.എഫ്.ഡി.സിയുടെ 11 തിയേറ്ററുകളില്‍ സിനിമകള്‍ ചാര്‍ട്ട് ചെയ്യുന്നതുപോലെ ഈ തിയേറ്ററുകളിലും സിനിമകള്‍ ചാര്‍ട്ട് ചെയ്യും. ഇത്തരത്തില്‍ തിയേറ്ററുകള്‍ സ്ഥാപിക്കുന്നതോടെ സിനിമാ പ്രദര്‍ശനത്തില്‍ മേധാവിത്തം കൈവരിക്കാനാവുമെന്നും സര്‍ക്കാര്‍ കരുതുന്നു. കെ.എസ്.എഫ്.ഡി.സി ആവശ്യപ്പെടുന്ന ഭൂമി പാട്ടത്തിന് നല്‍കാന്‍ തയാറാകുന്ന തദ്ദേശസ്ഥാപന പരിധിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
https://www.facebook.com/Malayalivartha