നായകനെ മാറ്റാന്‍ സംവിധാകനോട് നായികമാര്‍, സംവിധായകന്‍ നായികമാരെ മാറ്റി !
ഇന്ദ്രന്‍സിന്റെ നായികയായി അഭിനയിക്കാന്‍ തയ്യാറാകാത്ത രണ്ട് നായികമാരെ സംവിധായകന്‍ ശരത് ഒഴിവാക്കി. ലക്ഷ്മി ഗോപാലസ്വാമിയെയും ആശാ ശരതിനെയുമാണ് ഒഴിവാക്കിയത്. ആര്‍. ശരതിന്റെ 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന സിനിമയില്‍ ചാര്‍ളി ചാപ്ലിന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. സംവിധായകന്റെ വിളി കേള്‍ക്കേട്ടതോടെ ലക്ഷ്മി ഗോപാലസ്വാമി സന്തോഷത്തോടെ സമ്മതിക്കുകയും പൂജയ്ക്ക് എത്താമെന്നു സമ്മതിച്ചു.
പൂജയ്ക്കു തലേദിവസം ലക്ഷ്മി സംവിധായകനെ വിളിച്ചു പറഞ്ഞു ഇന്ദ്രന്റെ (ഇന്ദ്രജിത്ത്) ഒപ്പമാണ് നായികയായി അഭിനയിക്കുമെന്നു വിചാരിച്ചത്. ഇന്ദ്രന്‍സിന്റെ ഒപ്പമാണെന്ന് പിന്നീടാണ് മനസിലായത്. ഇന്ദ്രന്‍സിന്റെ നായികയാകാന്‍ താനില്ലെന്ന് പറഞ്ഞു. ഇന്ദ്രജിത്തിനെ നായകനാക്കിയാല്‍ പ്രതിഫലം കുറച്ച് പോലും അഭിനയിക്കാമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. എന്നാല്‍ എന്റെ സിനിമയിലെ നായകനെ ഞാനാണ് തീരുമാനിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
ഇന്ദ്രന്‍സിനോടൊപ്പം നായികയായി അഭിനയിച്ചാല്‍ തന്റെ ഇമേജ് തകരുമെന്നു പറഞ്ഞ് മറ്റൊരു നായകനെ വയ്ക്കാന്‍ ആശാ ശരത് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശ പിന്‍മാറാന്‍ സംവിധായകന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ലക്ഷ്മി ഗോപാലസ്വാമി വന്നത്. മോഹന്‍ലാലിനൊപ്പം സ്ഥിരമായി ചെറുതും വലുതമായ റോളുകള്‍ അഭിനയിച്ചിരുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് ഇപ്പോള്‍ പൊടിപോലുമില്ല സിനിമകള്‍ . ഏറ്റവും ഒടുവില്‍ കണ്ടത് സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha