ഗണേശന്‍ പോയതോടെ ചലച്ചിത്ര അവാര്‍ഡും വൈകുന്നു
ഗണേഷ് കുമാര്‍ സിനിമാ മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണം വൈകുന്നു. അക്കാദമിയും സര്‍ക്കാരും തമ്മിലുള്ള ഉടക്കാണ് ജൂറി തീരുമാനം വൈകാന്‍ കാരണമെന്നറിയുന്നു. ജൂറിയെ നിയമിക്കുന്ന കാര്യത്തില്‍ അക്കാഡമിയിലെ ചിലരും സര്‍ക്കാരും രണ്ടു തട്ടിലാണ്. കഴിഞ്ഞ തവണ ഫെബ്രുവരി 22നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ജനുവരി പകുതി കഴിഞ്ഞപ്പോള്‍ തന്നെ ജൂറി സിനിമകള്‍ കണ്ടു തുടങ്ങിയിരുന്നു.
എന്നാല്‍ ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ഇക്കാര്യങ്ങളിലൊന്നും ഇടപെടുന്നില്ലെന്നറിയുന്നു. രണ്ടു തട്ടിലുള്ള ജൂറിയെ നിയമിക്കണമെന്ന് ബീനാപോളിന്റെ നേതൃത്വത്തിലുള്ള അക്കാഡമിയുടെ ആവശ്യപ്പെട്ടത്. 85 ചിത്രങ്ങളാണ് അവാര്‍ഡിനായി സമര്‍പ്പിച്ചിരിക്കുന്നത്. അമ്പതില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ പ്രാഥമിക ജൂറി ചിത്രം കണ്ടതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവ മാത്രം പ്രധാന ജൂറി കണ്ടാല്‍ മതിയെന്ന കഴിഞ്ഞ വര്‍ഷത്തെ ജൂറിയുടെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അക്കാഡമി കത്തയച്ചു. മറുപടിയില്‍ രണ്ടു ജൂറിയെ നിയമിക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഒരു പ്രാഥമിക ജൂറിയും ഒരു പ്രധാന ജൂറിയും.
പ്രാഥമികമായി രണ്ടു ജൂറിയെ നിയോഗിക്കാന്‍ അനുവാദം കിട്ടിയില്ലെങ്കില്‍ പ്രാഥമികമായി നിയോഗിക്കുന്ന ഒരു ജൂറിയെ രണ്ടാക്കുക എന്നതാണ് അക്കാദമിക്കുമുന്നിലുള്ള വഴി. ഗണേഷ്‌കുമാര്‍ രാജിവച്ചതോടെ ചലചിത്രവകുപ്പില്‍ സര്‍ക്കാരുമായി പലരും നിസ്സഹകരിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ പോര് തുടങ്ങിയത്.
https://www.facebook.com/Malayalivartha