സത്യന്റെ പടത്തില്‍ മജ്ഞു വാര്യരും മോഹന്‍ലാലും
സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ജോഡികളാകുന്നു. മഞ്ജുവിന്റെ രണ്ടാം വരവ് മോഹന്‍ലാലിന്റെ കൂടെയായിരിക്കുമെന്ന വാര്‍ത്ത ആരാധകരില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും ആ ചിത്രം ഉപേക്ഷിച്ചതോടെയാണ് സത്യന്‍ അന്തിക്കാട് ഇരുവരെയും ഒന്നിപ്പിക്കാന്‍ തീരുമാനിച്ചത്. മോഹന്‍ലാലിന്റെ ഓണ ചിത്രമായിരിക്കും ഇത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണിപെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു കഴിഞ്ഞാലുടന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.
മോഹന്‍ലാലും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുമെന്നുമാണ് സൂചന. നേരത്തേ ജോഷിയുടെ ലൈല ഓ ലൈലയ്ക്ക് നല്‍കിയ ഡേറ്റ് അന്തിക്കാടിനായി നല്‍കിയെന്നും കേള്‍ക്കുന്നു. ശ്രീനിവാസനായിരിക്കും തിരക്കഥയെഴുതുന്നതെന്നറിയുന്നു. അടുത്തിടെ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്റെ കടമ്പനാട്ടെ വീട്ടിലെത്തി കഥ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്ന ശ്രീനിവാന്‍ കുറച്ച് സമയം തനിക്ക് തരണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു. മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിച്ചഭിനയിച്ച ആറാംതമ്പുരാനും കന്‍മദവും വലിയ ഹിറ്റായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ കുറെയഥികം സിനിമകളില്‍ മഞ്ജു നായികയായിരുന്നു. അതിലേറെയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha