അങ്ങനെ ഗ്യാംഗ്‌സ്റ്ററും പൊട്ടി; ആര്‍ക്കും നഷ്ടമില്ല
ആരാധകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്ററും പൊട്ടി. സാറ്റലൈറ്റ് അവകാശവും വൈഡ് റിലീസിംഗും സാമ്പത്തിക നഷ്ടം വരുത്തിയില്ല. അതിനാല്‍ നിര്‍മാതാവും സംവിധായകനും ഉള്‍പ്പെടെ ആര്‍ക്കും നഷ്ടമില്ല. എതിരാളികളില്ലാതെ എത്തിയെന്ന പരസ്യവാചകത്തോടെയാണ് ഗ്യാംഗ്‌സ്റ്റര്‍ തിയറ്ററുകളിലെത്തിയത്.
അധോലോക നായകനായ അക്ബര്‍ അലിയായി മമ്മൂട്ടിയുടെ ചില മാനറിസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്നുമില്ല ചിത്രത്തില്‍. പഴയകഥയാണെങ്കിലും അത് പുതുമയോടെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തുകള്‍ക്ക് കഴിഞ്ഞില്ല. അതാണ് ബോക്‌സോഫീസില്‍ തകര്‍ന്നടിയാന്‍ കാരണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഗ്യാംഗ്സ്റ്ററിന് സപ്പോര്‍ട്ടര്‍മാരില്ല. സാഗര്‍ ഏലിയാസ് ജാക്കി, കാസനോവ തുടങ്ങിയ കത്തിപ്പടങ്ങളുടെ കൂട്ടത്തില്‍ ഒരു മമ്മൂട്ടി പടവും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
വിശ്വരൂപത്തെ കുറ്റം പറഞ്ഞ ആഷിക് അബു ആ സിനിമ ശരിക്കൊന്ന് കാണണമെന്ന് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ കമന്റ്. അധോലോകം പ്രമേയമാക്കി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയോടൊന്നും കിടപിടിക്കാന്‍ ആഷിഖ് അബുവിനായില്ല. നൈല ഉഷയും അപര്‍ണ ഗോപിനാഥും നായികമാര്‍. ശേഖര്‍ മേനോന്‍ ആണ് വില്ലന്‍.ജോണ്‍ പോള്‍, ടിജി രവി, കുഞ്ചന്‍, ഹരീഷ് പേരടി, ദിലീഷ് പോത്തന്‍ എന്നിവരുമുണ്ട്. മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന് പറ്റിയ മാസ് സീനുകള്‍ ഒഴിവാക്കി പ്രത്യേക തരത്തിലാണ് ആഷിക് അബു കഥ പറഞ്ഞത്. മമ്മൂട്ടിക്ക് പഞ്ച് ഡയലോഗും ഇല്ല. അത് ആരാധകരെ നിരാശരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha