മിസ്റ്റര്‍ ഫ്രോഡിന് വന്‍ സാറ്റലൈറ്റ് വാങ്ങാനുള്ള ശ്രമം പാഴായി
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡിന് ആറ് കോടി സാറ്റലൈറ്റ് വാങ്ങാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമം പാഴായി. മോഹന്‍ലാലിന്റെ ഇന്‍ട്രോഡക്ഷന്‍ ഗാനരംഗത്തിന് രണ്ട് കോടി ചെലവായെന്നും ചിത്രത്തിന്റെ മൊത്തം കോസ്റ്റ് 10 കോടിയായെന്നും കാട്ടിയാണ് ചാനലുകളെ സമീപിച്ചത്. എന്നാല്‍ ആറ് കോടിയില്‍ താഴെയെ ബജറ്റുള്ളെന്നും ഗാനരംഗത്തിന് 30 ലക്ഷം മാത്രമേ ചെലവുള്ളെന്നും സാങ്കേതിക പ്രവര്‍ത്തകരായ ചിലര്‍ ചാനലുകളെ അറിയിച്ചു. അതോടെ പണി പാളി.
ദൃശ്യം സൂപ്പര്‍ മെഗഹിറ്റായതോടെ വന്‍തുക സാറ്റലൈറ്റ് അവകാശം നേടാനാണ് നിര്‍മാതാവ് ശ്രമിച്ചത്. അത് നടക്കാഞ്ഞതോടെ സാറ്റലൈറ്റ് അവകാശം വിറ്റിട്ടില്ല. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരുടെ സാറ്റലൈറ്റ് റേറ്റ് കുത്തനെ ഇടിഞ്ഞു. ദിലീപിനാണ് ഏറ്റവും കൂടുതല്‍ റേറ്റുള്ളത്. ചാനലുകള്‍ മല്‍സരിച്ചാണ് ദിലീപിന്റെ ചിത്രങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ പത്ത് കോടി മുടക്കുള്ള റിംഗ് മാസ്റ്ററിന് നല്ല സാറ്റലൈറ്റ് റൈറ്റ് ലഭിച്ചെങ്കിലും തിയറ്ററില്‍ നിന്ന് നാല് കോടി കളക്ഷന്‍ ലഭിച്ചാലേ ലാഭം ആകൂ.
ചാനല്‍ സംപ്രേക്ഷണ അവകാശം കുത്തനെ കൂടിയതോടെ പല താരങ്ങളും പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. അതോടൊപ്പം ഡിവിഡികള്‍ നേരത്തെ ഇറക്കാനും തുടങ്ങിയിരുന്നു. ഇനി അത് വിലപ്പോവില്ല. തിയറ്ററുകളില്‍ മൂന്ന് മാസമെങ്കിലും പടം കളിച്ച് ലാഭം നേടുകയേ നിവൃത്തിയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha