വിഷു ചിത്രങ്ങളില്‍ റിംഗ് മാസ്റ്റര്‍ ഒന്നാമന്‍
വിഷു ചിത്രങ്ങളില്‍ റിംഗ് മാസ്റ്റര്‍ കളക്ഷനില്‍ ഒന്നാമന്‍. തൊട്ടു പിന്നാലെ പൃഥിരാജിന്റെ സെവന്‍ത് ഡേ. മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്റര്‍ നഷ്ടമില്ലെങ്കിലും തിയറ്ററില്‍ വലിയ പരാജയമാണ്. വിഷുവിന് തൊട്ടുമുമ്പെത്തിയ ഒന്നും മിണ്ടാതെ തട്ടിമുട്ടി പോകുന്നു. കുട്ടികളെയും സ്ത്രീ പ്രേക്ഷകരെയും ലക്ഷ്യം വെച്ചാണ് റാഫി റിംഗ് മാസ്റ്റര്‍ ഒരുക്കിയത്.
സെവന്‍ത് ഡേ ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലറാണ്. ചിത്രത്തിന് സാമാന്യം ഭേദപ്പെട്ട കളക്ഷനുമുണ്ട്. അതേസമയം ഗ്യാംഗ്സ്റ്റര്‍ വലിയ ദുരന്തമായി. മമ്മൂട്ടിയുടെ ആരാധകര്‍ പോലും ചിത്രത്തെ മോശമായാണ് വിലയിരുത്തുന്നത്. പ്രയ്‌സ് ദ ലോര്‍ഡ് ഗ്യാംഗ്‌സ്റ്ററിനേക്കാള്‍ മികച്ച ചിത്രമാണെന്നും ഫാന്‍സുകാര്‍ പറയുന്നു. മോഹന്‍ലാലിന് വിഷു ചിത്രം ഇല്ല.
അതേസമയം 1983, ഓം ശാന്തി ഓശന, ദൃശ്യം എന്നി ചിത്രങ്ങള്‍ നല്ല കളക്ഷനുമായി മുന്നേറുന്നു. ഇന്ത്യന്‍ പ്രണയകഥ 105 ദിവസം തിരുവനന്തപുരത്ത് കളിച്ച് കഴിഞ്ഞയാഴ്ച നിര്‍ത്തി. വിശാലിന്റെ സുകപ്പ് മനിതന്‍ ഞായറാഴ്ച തിയറ്ററിലെത്തി. സാമാന്യം ഭേദപ്പെട്ട ചിത്രമാണ്. വിജയ്, സൂര്യ തുടങ്ങിയ സ്റ്റാറുകള്‍ക്കൊന്നും ഇക്കുറി ചിത്രങ്ങളുണ്ടായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha