ഫഹദിനിത് നല്ല കാലം... ലാലും ഫഹദ് ഫാസിലും മികച്ച നടന്മാര്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യപിച്ചപ്പോള്‍ മികച്ച സിനിമയായി സുദേവന്‍ സംവിധാനം ചെയ്‌ത ക്രൈ നമ്പര്‍ 89 എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂ ജനറേഷന്‍ നടന്‍ ഫഹദ് ഫാസിലും മുതിര്‍ന്ന നടന്‍ ലാലും മികച്ച നടനുളള അവാര്‍ഡ് പങ്കിട്ടു. നോര്‍ത്ത് 42 കാതം, ആര്‍ട്ടിസ്റ്റ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് ഫഹദിന് അവാര്‍ഡ്. അയാള്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്നീ സിനിമയിലെ അഭിനയമാണ് ലാലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ആന്‍ അഗസ്റ്റിനാണ് മികച്ച നടി. ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയമാണ് ആന്‍ അഗസ്റ്റിനെ മികച്ച നടിയാക്കിയത്. ആര്‍ട്ടിസ്റ്റ് സംവിധാനം ചെയ്‌ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.
സുരാജ് വെഞ്ഞാറമൂടിന് മികച്ച ഹാസ്യനടനുളള അവാര്‍ഡാണ് ലഭിച്ചത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലെ അഭിനയത്തിനാണിത്. മികച്ച മലയാള സിനിമയ്‌ക്കുളള ദേശീയ അവാര്‍ഡ് നേടിയ അനില്‍ രാധാകൃഷ്‌ണമേനോന്‍ സംവിധാനം ചെയ്‌ത നേര്‍ത്ത് 24 കാതം എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ സിനിമ.
മികച്ച രണ്ടാമത്തെ നടന്‍: അശോക് കുമാര്‍
മികച്ച രണ്ടാമത്തെ നടി: ലെന
ജനപ്രിയ ചിത്രം: ദൃശ്യം
തിരക്കഥ: ബോബി സഞ്‌ജെയ്
കഥാകൃത്ത്: അനീഷ് അന്‍വര്‍
സംഗീതം: ഔസേപ്പച്ചന്‍
പശ്ചാത്തല സംഗീതം: ബിജിപാല്‍
ഗായകന്‍: കാര്‍ത്തിക്
ഗായിക: വൈക്കം വിജയലക്ഷ്‌മി.
നവാഗത സംവിധായകന്‍: കെ.ആര്‍ മനോജ്
മേക്കപ്പ് മാന്‍: പട്ടണം റഷീദ്
കളറിസ്റ്റ്: രഘുരാമന്‍
കലാസംവിധായകന്‍: എം.ബാവ
ചിത്രസംയോജകന്‍: കെ.രാജഗോപാല്‍
മികച്ച ബാലതാരം: സനൂപ്
സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടികൊടുത്ത പേരറിയാത്തവര്‍ എന്ന സിനിമയ്‌ക്ക് ഒരവാര്‍ഡും ലഭിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha