മോഹന്‍ലാലിന്റെ പ്രതിഫലം മൂന്ന് കോടി
മോഹന്‍ലാല്‍ പ്രതിഫലം മൂന്ന് കോടിയാക്കി. ദൃശ്യം മെഗാഹിറ്റ് ആവുകയും 30 കോടിയിലധികം രൂപ കളക്ഷന്‍ ലഭിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് റേറ്റ് കൂട്ടിയത്. ഒരു കോടി രൂപ ലിക്വുഡ് ക്യാഷായി അഡ്വാന്‍സ് നല്‍കണം. സിനിമ തീരുമ്പോള്‍ ബാങ്കി രണ്ട് കോടിയും ഇതാണ് താരത്തിന്റെ ഡിമാന്‍ഡ്. രണ്ട് കോടിയാണ് ഗീതാഞ്‌ജലിക്ക് പ്രതിഫലം വാങ്ങിയത്. എന്നാല്‍ ദൃശ്യത്തിന്റെ വിജയം താരമൂല്യവും സാറ്റലൈറ്റ് അവകാശവും കുത്തനെ ഉയര്‍ത്തിയതിനാല്‍ ലാല്‍ പ്രതിഫലത്തില്‍ ഒരുകോടി വര്‍ദ്ധിപ്പിക്കുകയായിരുന്നു. പല സംവിധായകരും തിരക്കഥാകൃത്തുക്കളും ഇതോടെ വെട്ടിലായി.
താരം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയ സിനിമകളുടെ സംവിധായകരും തിരക്കഥാകൃത്തുക്കളും നിര്‍മാതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. മൂന്ന് കോടി നല്‍കിയിട്ട് സിനിമ വിജയിച്ചില്ലെങ്കില്‍ ഭീമമായ നഷ്ടമാണ് സംഭവിക്കുക. പഴയ പോലെ ചാനലുകള്‍ സാറ്റലൈറ്റ് അവകാശം നല്‍കുന്നില്ല. തിയറ്ററില്‍ പടം കളിക്കുന്നത് നോക്കിയാണ് ചാനലുകള്‍ സിനിമ വാങ്ങുന്നത്. ഇതൊക്കെ നിര്‍മാതാക്കളെ ആശങ്കയിലാക്കി. അതേസമയം ഗ്യാംഗ്‌സ്‌റ്റര്‍ സൂപ്പര്‍ഹിറ്റായിരുന്നെങ്കില്‍ മമ്മൂട്ടും പ്രതിഫലം മൂന്ന് കോടിയാക്കുമായിരുന്നു എന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്.
മുപ്പത് കോടിയിലധികം കളക്ട് ചെയ്‌ത ഒരു സിനിമയിലെ നായകന്‍ മൂന്ന് കോടി പ്രതിഫലം പറ്റുന്നതില്‍ തെറ്റില്ലെന്ന് പറയുന്ന നിര്‍മാതാക്കളും സംവിധായകരും ഉണ്ട്. എന്നാല്‍ നല്ല തിരക്കഥയും മറ്റ് സാങ്കേതിക സംവിധാനങ്ങളും വേണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും ദൃശ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha