മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ സിനിമകളെ തകര്‍ക്കുന്നു
ഒരു ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഇരുവരുടെയും ചിത്രങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ദൃശ്യം മെഗാഹിറ്റായതോടെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ മമ്മൂട്ടി ചിത്രങ്ങളെ അധിഷേപിക്കാന്‍ സോഷ്യല്‍ മീഡിയയും മറ്റും ഉപയോഗിച്ചു. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച ഗ്യാംഗ്‌സ്‌റ്റര്‍ പരാജയമായതോടെ ദൃശ്യത്തിനെതിരെ മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തി. സംസ്ഥാനത്തുടനീളം പ്രദര്‍ശനം തുടരുന്ന ദൃശ്യത്തിന്റെ പോസ്‌റ്ററുകള്‍ വൃത്തികേടാക്കിയും ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡുകള്‍ തെറ്റാണെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരണം അഴിച്ചുവിട്ടുമാണ് മമ്മൂട്ടി ഫാന്‍സുകാര്‍ പകരം വീട്ടുന്നത്.
എന്നാല്‍ രണ്ട് കൂട്ടരും താരങ്ങളുടെ പല ചിത്രങ്ങളും പ്രോല്‍സാഹിപ്പിക്കുന്നില്ല. തിയറ്ററില്‍ ഓടുന്ന സിനിമകള്‍ മാത്രമാണ് ഇവര്‍ ഏറ്റെടുക്കുന്നതെന്നും താരങ്ങളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. മമ്മൂട്ടിയുടെ ഫാമിലി ചിത്രമായ പ്രയ്‌സ് ദി ലോര്‍ഡിനെ തകര്‍ക്കാന്‍ അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ തുടക്കത്തിലേ ശ്രമം തുടര്‍ന്നു. മാസ് ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗ്യാംഗ്‌സ്റ്ററിനു വേണ്ടിയായിരുന്നു അത്. എന്നാല്‍ ഗ്യാംഗ്‌സ്റ്റര്‍ ഫ്‌ളോപ്പായതോടെ അതിലും നല്ല സിനിമയായിരുന്നു പ്രയ്‌സ് ദി ലോര്‍ഡെന്ന് ഇവര്‍ തന്നെ പറഞ്ഞു. അപ്പോഴേക്കും പ്രയ്‌സ് ദി ലോര്‍ഡ് തിയറ്ററുകള്‍ വിട്ടിരുന്നു.
പ്രയ്‌സ് ദി ലോര്‍ഡിനെതിരെ ഫാന്‍സുകാര്‍ തിരിഞ്ഞതോടെ മമ്മൂട്ടി നേരിട്ട് ഫാന്‍സുകാര്‍ക്ക് താക്കീത് നല്‍കിയിരുന്നു. അടിയും ഇടിയും ഡപ്പാകൂത്ത് പാട്ടും ഉള്ളത് മാത്രമല്ല സിനിമയെന്നും അല്ലാത്ത കൊച്ചു ചിത്രങ്ങളും വിജയിപ്പാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും താരം പറഞ്ഞു. എന്നാല്‍ ഇതൊന്നും ഫാന്‍സുകാര്‍ക്ക് പ്രശ്‌നമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha