തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ രാമണ്ണ മലയാളത്തില്‍ , ദിലീപ് നായകന്‍
1923ല്‍ ഇറങ്ങിയ ഔര്‍ ഹോസ്‌പിറ്റാലിറ്റി എന്ന ഹോളിവുഡ് ചിത്രത്തെ ആസ്‌പദമാക്കി തെലുങ്കില്‍ പുറത്തിറങ്ങിയ രാമണ്ണ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് രാമണ്ണ കന്നഡയിയും ബംഗാളിയിലും റീമേക്ക് ചെയ്‌തു. സണ്‍ ഓഫ് സര്‍ദാര്‍ എന്ന പേരില്‍ ചിത്രം ഹിന്ദിയിലുമെത്തി. അജയ് ദേവഗണായിരുന്നു നായകന്‍ .
ഇത്രയേറെ പ്രദര്‍ശന വിജയം നേടിയ രാമണ്ണ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുകയാണ്. ദിലീപ് നായകനാവുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജി എന്‍ കൃഷ്‌ണകുമാറാണ്. സിബി കെ. തോമസ്, ഉദയ കൃഷ്‌ണ ടീമാണ് തിരക്കഥ രചിക്കുന്നത്.
ദിലീപിന്റെ തിരക്ക് കാരണം ഈ വര്‍ഷം പകുതിയോടെ മാത്രമേ ഷൂട്ടിംഗ് തുടങ്ങുകയുള്ളു.
https://www.facebook.com/Malayalivartha