അമ്മയും ഫെഫ്കയും വിലക്കെന്നു പറയുന്നത് തമാശ
മലയാള സിനിമയില്‍ വിലക്കിന് തുടക്കം കുറിച്ചതു അമ്മയും ഫെഫ്കയുമാണെന്ന് സംവിധായകന്‍ വിനയന്‍ . അവരാണ് ഇപ്പോള്‍ തങ്ങളെ വിലക്കുന്നെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഇത് വലിയ തമാശയാണെന്നും അദ്ദേഹം പറഞ്ഞു. മിസ്റ്റര്‍ ഫ്രോഡിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ സിനിമാ സംഘടനകള്‍ കാണിക്കുന്ന വ്യഗ്രതയെയും വിനയന്‍ വിമര്‍ശിച്ചു. എക്‌സിബിഷന്‍സിന്റെ ഫെഡറേഷനില്‍ കുത്തിത്തിരിപ്പുണ്ടാക്കാനാണ് ബി ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നത്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കേണ്ടതിന് പകരം സിനിമ സ്തംഭിപ്പിക്കുമെന്നാണ് സംഘടനകള്‍ പറയുന്നതെന്നും അതിന് നിര്‍മാതാക്കളും കൂട്ടുനില്‍ക്കുന്നുവെന്നും വിനയന്‍ പറഞ്ഞു. തന്നെയും തന്റെ ചിത്രങ്ങളെയും തകര്‍ക്കാന്‍ ഇവരെല്ലാവരും ശ്രമിക്കുകയാണെന്നും വിനയന്‍ കുറ്റപ്പെടുത്തി.
അമ്മ പ്രസിഡന്റ് ഇന്നസെന്റിനെയും വിനയന്‍ വിമര്‍ശിച്ചു. പാര്‍ലമെന്റിലെത്താന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്ന് വിനയന്‍ തുറന്നടിച്ചു. സ്വന്തം വീടിന്റെ ഗേറ്റു പോലും തുറക്കാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയിട്ട് എന്തുചെയ്യാനാണ്. സ്‌കൂളിലെ പരിപാടിയ്ക്ക് ക്ഷണിക്കാന്‍ വന്നാലും തനിക്കെന്ത് കിട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നത്. ഇന്നസെന്റ് പ്രാചരണത്തിന് ക്ഷണിക്കാന്‍ വന്ന നേതാക്കളോടും ചോദിച്ചത് ഇത് തന്നെയായിരിക്കും. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ജാള്യത ഇടതുപക്ഷത്തില്‍ പലര്‍ക്കുമുണ്ടെന്നും വിനയന്‍ പറഞ്ഞു.
ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ വിമര്‍ശനവുമായി വിനയന്‍ രംഗത്ത് വന്നിരുന്നു. സിനിമ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടെയായ ഇന്നസെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നായിരുന്നു വിനയന്‍ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha