പറ്റിപ്പിന്റെ ലോ പോയിന്റ്
ബുദ്ധി ഉപയോഗിച്ച് പറ്റിപ്പ് നടത്തുന്നവരുടെ കഥ പറയുന്ന ലോ പോയിന്റ് അവസാനം പ്രേക്ഷകരെ പറ്റിക്കാന്‍ നോക്കി. അത് എല്ലാവര്‍ക്കും അത്ര പിടിച്ചില്ല. കാമുകിയെ വിവാഹം കഴിക്കാന്‍ കോടീശ്വരനായ അച്ഛന്‍ സമ്മതിക്കാത്തതോടെ കാമുകിയുടെ സുഹൃത്തും അച്ഛനുമായി ചേര്‍ന്ന് അലക്‌സ് എന്നയാള്‍ നടത്തുന്ന തട്ടിപ്പാണ് കഥയുടെ രത്‌നച്ചുരുക്കം. ഇതിനായി ലീഡിംഗ് അഡ്വക്കേറ്റ് സത്യയെയാണ് അവര്‍ ഉപയോഗിക്കുന്നത്. പക്ഷെ, അദ്ദേഹം സമര്‍ദ്ധമായി അലക്‌സിനെയും കാമുകിയുടെ സുഹൃത്തായ മായയെയും പറ്റിക്കുന്നു.
എന്നാല്‍ ആന്റി ക്‌ളൈമാസിലാണ് താന്‍ പറ്റിക്കപ്പെട്ട വിവരം സത്യ അറിയുന്നത്. അതോടെ പ്രേക്ഷകരും കബിളിപ്പിക്കപ്പെട്ടപോലായി. നായകന്‍ പറ്റിക്കപ്പെടുന്ന സിനിമകള്‍ തിയറ്ററില്‍ ക്‌ളച്ച് പിടിക്കാന്‍ സാധ്യത കുറവാണ്. കുഞ്ചാക്കോ ബോബന്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്നത് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. നീ കോ ഞാ ചാ യുടെ ക്യാമറാമാന്‍ നീല്‍ ഡി കുണ നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇത്തരം പറ്റിപ്പിന്റെ കഥകള്‍ ഹരിഹര്‍ നഗര്‍ ടുവിലും ത്രിയിലും ഒക്കെ കണ്ടിട്ടുണ്ട്. പക്ഷെ, അതൊക്കെ സരസമായും പോസിറ്റീവായുമാണ് പറഞ്ഞിരുന്നത്.
വാഗമണിലെ കാഴ്ചകളും കാര്‍ യാത്രയും പ്രേക്ഷകരെ മുഴുപ്പിക്കുന്നില്ല. പക്ഷെ, കഥ അവതരിപ്പിച്ച രീതി പലപ്പോഴും മുഷിപ്പിച്ചു. ലിജിന്‍ ജോസ് എന്ന സംവിധായകന്റെ ആദ്യ സിനിമയുടെ കഥയും മോശമല്ലായിരുന്നു. പക്ഷെ, പറഞ്ഞ് ബോറടിപ്പിച്ചു. അത് തന്നെ ലോ പോയിന്റിനും പറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha