മോഹന്‍ലാല്‍ മലബാറുകാരനാകുന്നു
കൂതറ എന്ന ചിത്രത്തില്‍ തനി മലബാര്‍ ഗ്രാമീണനായി മോഹന്‍ലാല്‍ എത്തുന്നു. ഇങ്ങക്കൊരു വിചാരണ്ട് എന്നു തുടങ്ങുന്ന മോഹന്‍ലാലിന്റെ ഡയലോഗ് ചിത്രത്തിന്റെ ടീസറില്‍ ഉള്‍പ്പെടുത്തി. ഒരു പാട് നാളിനു ശേഷം മോഹന്‍ലാല്‍ ചെറിയ വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പക്ഷെ, അപ്പിയറന്‍സില്‍ ഇതുവരെ കാണാത്ത ലാലിനെ കാണാം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഭരത്, സണ്ണി വെയ്ന്‍ , ടൊവിനോ തോമസ്, ഗൗതമി നായര്‍ , ശ്രിത ശിവദാസ്, മധുരിമ, ഭാവന എന്നിവരെല്ലാം അണിനിരക്കുന്നുണ്ട്. ഭൂരിഭാഗവും ചിത്രീകരിച്ചത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എന്‍ജിനീയറിങ് കോളെജ് ക്യാംപസിലാണ്.
സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാമത്തെ ചിത്രമാണ് കൂതറ. പേരിന് പിന്നാലെ ശ്രീനാഥ് കൊണ്ടുവന്ന മറ്റൊരു അതിശയം ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക്. പെരുച്ചാഴിയിലും വ്യത്യസ്തമായ ലുക്കാണ് മോഹന്‍ലാലിന്. പ്രത്യേകതരം താടി രണ്ട് ചിത്രങ്ങളിലും ഉണ്ട്. ഹിസ്‌ഹൈനസ് അബ്ദുളള, അടിമകള്‍ ഉടമകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ മലബാറുകാരനായി അഭിനയിച്ചിരുന്നു. ഏറ്റവും അവസാനം പ്രയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലാണ് മലബാറി കഥാപാത്രത്തെ അവതരിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha