മോഹന്‍ലാല്‍ അമേരിക്കയിലേക്ക്
പെരുച്ചാഴിയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ അമേരിക്കയിലേക്ക്. 40 ദിവസത്തെ ചിത്രീകരണമാവും അവിടെ നടക്കുക. മുകേഷ്, അജുവര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ . അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡുള്ള ലാല്‍ എല്ലാ വര്‍ഷവും അവിടെ പോയി തങ്ങാറുണ്ട്. 2011ല്‍ നയാഗ്രാ വെള്ളച്ചാട്ടം കാണാന്‍ ഭാര്യയുമൊത്താണ് പോയത്. വിദേശത്ത് താര ഷോകള്‍ സംഘടിപ്പിക്കുന്ന വിജയനാണ് ലാലിനെ അമേരിക്കയിലുള്ള പല സ്ഥലങ്ങളിലും കൊണ്ടുപോകുന്നത്.
മോഹന്‍ലാലിന്റെ ലാല്‍ അമേരിക്ക, അക്കരയക്കരെ തുടങ്ങിയ സിനിമകള്‍ അമേരിക്കയിലാണ് ചിത്രീകരിച്ചത്.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലും ബ്രസീലിലുമാണ് താരം യാത്രപോയത്. ബ്രസീലിലെ ഡിയോ റീ ജനറിയോയില്‍ വെച്ച് മലയാളികള്‍ താരത്തെ കണ്ട് അത്ഭുതപ്പെട്ടിരുന്നു. അവിടെയും മലയാളികളെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് അന്ന് ബ്‌ളോഗിലൂടെ താരം പറഞ്ഞിരുന്നു. അതേസമയം മമ്മൂട്ടി അമേരിക്കക്ക് കുറേക്കാലമായി പോകാറില്ല. രഞ്ജിത്ത് അച്ചായന്‍ എന്ന ചിത്രം അമേരിക്കയില്‍ വെച്ച് ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി അവിടെ പോകാന്‍ തയ്യാറായില്ല. തീവ്രവാദ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുസ്‌ലിം പോരുള്ളവരെ അവിടുത്തെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. മൂന്ന് കൊല്ലം മുമ്പ് മമ്മൂട്ടി പോയപ്പോള്‍ അദ്ദേഹത്തെ നഗ്നനാക്കി പരിശോധിച്ചിരുന്നു. അതിന്റെ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് അമേരിക്കന്‍ യാത്രകള്‍ അദ്ദേഹം ഒഴിവാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha