മിസ്റ്റര്‍ ഫ്രോഡ് ലാഭത്തില്‍; ഹിന്ദി, തെലുങ്ക് റീമേക്ക് ഉടന്‍
മോഹന്‍ലാലിന്റെ ആരാധകര്‍ക്കായി ഒരുക്കിയ മിസ്റ്റര്‍ ഫ്രോഡ് ലാഭത്തിലേക്ക്. ചിത്രത്തിന്റെ സംവിധായകനാണ് ഇക്കാര്യം പറഞ്ഞത്. ഹിന്ദിയിലേക്കും തെലുങ്കിലേക്കും താമസിക്കാതെ ചിത്രം റീമേക്ക് ചെയ്യും. അതിലൂടെ നിര്‍മാതാവിന് വലിയ തുക ലഭിക്കും. മോഹന്‍ലാലിന്റേ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും വലിയ തുകയ്ക്കാണ് വിറ്റ് പോയത്. തിയറ്ററുകളില്‍ നിന്ന് മാത്രം ആദ്യ ദിവസം രണ്ടരക്കോടി രൂപ ഗ്രോസ് ചിത്രത്തിന് ലഭിച്ചിരുന്നു. ആറ് കോടിയാണ് നിര്‍മാണ ചെലവ്.
അതേസമയം ചിത്രത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഉണ്ണികൃഷ്ണന്‍ നിയമനടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി എടുത്ത സിനിമകളെല്ലാം വിജയമാണ്. മാടമ്പി കുടുംബചിത്രമേന്ന നിലയില്‍ 100 ദിവസം ഓടി. ഗ്രാന്‍മാസ്റ്റര്‍ 50 ദിവസത്തോളം ഓടി. നിര്‍മാതാവിന് നഷ്ടം ഉണ്ടായില്ല. മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശനത്തിനെത്തി അധിക ദിവസം കഴിയും മുമ്പാണ് ലാഭമാകുന്നത്.
ചിത്രം ലാഭമാവുകയും അന്യഭാഷാ റീമേക്കുകള്‍ പെട്ടെന്ന് കരാറാവുകയും ചെയ്തതിനാല്‍ ഉണ്ണികൃഷ്ണനേതിരെ എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് കാറ്റില്‍ പറന്ന് പോകുമെന്നുറപ്പായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha