റോഷന്‍ ആന്‍ഡ്രൂസിന്റെ അഹങ്കാരം
മലയാളത്തില്‍ ഇറങ്ങുന്ന ഭൂരിഭാഗം സിനിമകള്‍ക്കും നിലവാരമില്ലെന്നും അതിനാല്‍ താന്‍ പല സിനിമകളും തിയറ്ററില്‍ പോയി കാണാറില്ലെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് സ്വന്തം ചിത്രങ്ങളെ പ്രേക്ഷകര്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് മനസിലാക്കാതെയാണെന്ന് ആക്ഷേപം. കാസനോവ എന്ന സിനിമ കോടികള്‍ പൊടിച്ചാണ് റോഷന്‍ എടുത്തത്. ഇത്രയും നിലവാരമില്ലാത്ത ഒരു മോഹന്‍ലാല്‍ സിനിമ കാസനോവയ്ക്ക് മുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്ന് റോഷന്‍ മനസിലാക്കിയാല്‍ നന്നായിരിക്കുമെന്ന് തിരുവനന്തപുരത്തെ ഒരു തിയറ്റര്‍ ഉടമ പറഞ്ഞു.
മോഹന്‍ലാലിന്റെ ഡേറ്റും വാങ്ങി തിയറ്ററുകളില്‍ നിന്ന് ലക്ഷങ്ങള്‍ അഡ്വാന്‍സും വാങ്ങിയാണ് റോഷന്‍ കാസനോവ ഒരുക്കിയത്. നിര്‍മാണ ചെലവ് കൂടിയതിനാല്‍ ആന്റണി പെരുമ്പാവൂര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ സഹായിച്ചാണ് സിനിമ പുറത്തിറങ്ങിയത്. അന്നൊന്നും കേള്‍ക്കാത്ത വീരവാദം ഇപ്പോള്‍ മുഴക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
ഹൗ ഓള്‍ഡ് ആര്‍ യു മികച്ച സിനിമയാണ്. അതിന്റെ വിജയത്തില്‍ സന്തോഷിക്കാം. പക്ഷെ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അഹങ്കാരമാണ്. ഇവിടം സ്വര്‍മാണ് എന്ന ചിത്രത്തിന് വലിയ ബഡ്ജറ്റായതിനാല്‍ നല്ല ലാഭം കിട്ടിയില്ല. ഒരു വീടിന്റെ മുന്‍വശവും ബാക്കും ഒക്കെ രണ്ട് സ്ഥലങ്ങളിലാണ് ഷൂട്ട് ചെയ്തത്. അത് നിര്‍മാണച്ചെലവ് കൂടുന്നതിന് കാരണമായി. അതൊക്കെ ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് സീനിയറായ ഒരു നിര്‍മാതാവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha