നിര്‍മാതാവും താരങ്ങളും ഇല്ലാത്ത സിനിമയുമായി സജിസുരേന്ദ്രന്‍
സാധാരണ സിനിമയ്ക്ക് നായകനും നിര്‍മാതാവും വേണം എങ്കിലേ പ്രോജക്ട് നടക്കുമെന്ന് ഉറപ്പിക്കാനാകൂ. എന്നാല്‍ കഴിഞ്ഞയാഴ്ച ഒരു സിനിമാ വാരികയില്‍ വന്ന വാര്‍ത്ത ഇത്തരത്തിലായിരുന്നില്ല. ഇത് നിര്‍മാതാക്കളെ പാട്ടിലാക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നതായി സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നു.
സജിസുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷീ ടാക്‌സി എന്ന് പേരിട്ടു. കൃഷ്ണപൂജപ്പുരയാണ് തിരക്കഥ ഒരുക്കുന്നത്. പ്രമുഖ നടിയായിരിക്കും പ്രധാന വേഷം ചെയ്യുന്നത്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങും ഇതാണ് വാര്‍ത്ത. നിര്‍മാതാവോ താരങ്ങളോ ഇല്ലാതെ വലിയ സിനിമകള്‍ പോലും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുന്നില്ല. അപ്പോള്‍ തിയറ്ററുകള്‍ പോലും കിട്ടാത്ത പുതുമുഖ നടന്‍മാരുടെ ചിത്രങ്ങളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദമെന്ന് തിരുവനന്തപുരത്തുള്ള ഒരു പ്രൊഡക്ഷന്‍ എക്‌സ്‌ക്യൂട്ടീവ് പറഞ്ഞു.
കുറച്ച് വര്‍ഷം മുമ്പ് സജിസുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും മമ്മൂട്ടിയോട് ഒരു കഥ പറയാന്‍ പോയി. ആഗസ്റ്റ് 15ന്റെ സെറ്റില്‍വെച്ചായിരുന്നു അത്. എപ്പോഴും നുണ പറയുന്ന ഒരാള്‍ . ഒരിക്കല്‍ അയാള്‍ പറഞ്ഞ നുണ ജീവിതത്തില്‍ വലിയ പുലിവാലുണ്ടാക്കുന്നതാണ് കഥ. കഥ ഇഷ്ടപ്പെടാഞ്ഞ മമ്മൂട്ടി പിന്നെ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു. എന്നാല്‍ സജിസുരേന്ദ്രന്‍ ഇതേ സിനിമാ വാരികയില്‍ പുളുവന്‍ മത്തായി എന്ന മമ്മൂട്ടി ചിത്രം ചെയ്യുന്നെന്ന് വാര്‍ത്ത നല്‍കി. അതുപോലെയാണ് ഇതുമെന്ന് അറിയുന്നു. ആഗ്രിബേഡ്‌സ് എന്നൊരു സിനിമ ചെയ്‌തെങ്കിലും സാറ്റലൈറ്റ് പോലും കിട്ടാതെ പെട്ടിയിലിരിക്കുകയായിരുന്നു. ഒടുവില്‍ നായകനായ അനൂപ് മേനോന്‍ ഇടപെട്ട് ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
ആഗ്രി ബേഡ്‌സ് ഇറങ്ങുന്നതിന് മുന്നോടിയായി ഇരുവര്‍ക്കും അടുത്ത സിനിമയ്ക്കുള്ള നിര്‍മാതാവിനെ ലഭിച്ചിട്ടില്ല. അതിനു വേണ്ടിയോ അല്ലെങ്കില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതിനോ ആണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha