കൂതറപ്പടം
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത കൂതറ കൂതറപ്പടം. യൂത്തിന്റെ കൂതറ ജീവിത രീതി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യപകുതി ബോറല്ല. പലപ്പോഴും തരംതാണ തമാശകളാണ് സിനിമയിലുടനീളമുള്ളത്. പ്രേക്ഷകരത് ആസ്വദിക്കുന്നുമുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ ഗസ്‌റ്റ് കഥാപാത്രം ബോറടിപ്പിച്ചു. ചേരാത്ത മേക്കപ്പുമായി താരം മൂന്നോ നാലോ സീനുകളില്‍ മാത്രമാണുള്ളത്. എന്നാല്‍ ഭരത്, സണ്ണിവെയിന്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രളെ രസകരമായി അവതരിപ്പിച്ചു. പ്രത്യേകിച്ചൊരു കഥയില്ലാത്തതിനാല്‍ രണ്ടാം പകുതി നന്നേ ബോറടിപ്പിക്കുന്നു.
മോഹന്‍ലാലിന്റെ മികച്ച വേഷവും ഡയലോഗും പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. അതുകൊണ്ട് ആദ്യ ദിവസത്തെ തിരക്ക് പിന്നീട് ഉണ്ടായില്ല. എന്നാല്‍ പതിവ് ക്‌ളേഷകളിലൂടെ അതിനെ പൊളിച്ചടുക്കുന്ന ഒരുപാട് സീനുകള്‍ കോര്‍ത്തിണക്കിയ ആദ്യ പകുതി സെക്കന്റ് ഹാഫിലും പിന്തുടര്‍ന്നെങ്കില്‍ സിനിമ വലിയ വിജയമായേനെ. ഒരുപാട് താരങ്ങളുണ്ടെങ്കിലും പലപ്പോഴും അവരെയെല്ലാം അപ്രസക്തമാണ്. ഗൗതമി നായര്‍ , ജനനി അയ്യര്‍ തുടങ്ങിയ യുവ നായികമാര്‍ വളരെ ചുരുക്കം സീനുകളിലാണ് ഉള്ളത്. അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. എന്നാല്‍ തങ്ങളാല്‍ കഴിയും വിധം കഥാപാത്രങ്ങളെ രസകരമായി ഇരുവരും അവതരിപ്പിച്ചു.
ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ ചിത്രമായ സെക്കന്റ്‌ഷോയിലേത് പോലെ സസ്‌പെന്‍സോ ജീവിത മുഹൂര്‍ത്തങ്ങളോ ചിത്രത്തിലില്ല. എന്നാല്‍ മോഹന്‍ലാലിനെ ഗസ്‌ററ് റോളില്‍ അഭിനയിപ്പിച്ച് നല്ല സാറ്റലൈറ്റ് തുക വാങ്ങിയതിനാല്‍ വലിയ നഷ്ടമുണ്ടാകാതെ നിര്‍മാതാവ് രക്ഷപെട്ടേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha