'സോളാര്‍ സ്വപ്‌നം' സിനിമ സ്റ്റേ ചെയ്‌തു
സോളാര്‍ തട്ടിപ്പ് സംഭവം പ്രമേയമാക്കി നിര്‍മ്മിച്ച `സോളാര്‍ സ്വപ്‌നം' എന്ന സിനിമയ്‌ക്ക് സ്റ്റേ. തിരുവനന്തപുരം അഡീഷണല്‍ മുന്‍സിഫ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും സരിത എസ്.നായരുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്‌ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഡ്രീം വേള്‍ഡ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ രാജു ജോസഫ് രചന നിര്‍വഹിച്ച് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണവും സംവിധാനവും ജോയി ആന്റണിയാണ്. ഭുവനും ഹരിതയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവന്‍, സന്തോഷ്, തുഷാര, കൃഷ്‌ണപ്രസാദ്, ബാലാജി, എബ്രഹാം, സീമ ജി. നായര്‍, ദീപ ചന്ദ്രന്‍, ദേവിപ്രിയ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha