ബുദ്ധനെ മാനിച്ചു; ദിലീപ് ചിത്രത്തിന്റെ പേര് മാറ്റി
മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തേണ്ടെന്ന്‌കരുതി ദിലീപ് പുതിയ സിനിമയുടെ പേര് മാറ്റി. ബുദ്ദേട്ടന്‍ എന്ന പേരാണ് മാറ്റിയത്. പകരം വില്ലാളി വീരന്‍ എന്നാണ് പുതിയ പേര്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദും മൈഥിലിയുമാണ് താരങ്ങള്‍ . ബുദ്ധമത വിശ്വാസികള്‍ സംവിധായകനും ദിലീപിനും ധാരാളം മെയില്‍ അയച്ചതിനെ തുടര്‍ന്നാണ് തീരുമാനം എടുത്തത്. ചിത്രത്തില്‍ പച്ചക്കറി കച്ചവടക്കാരന്റെ വേഷമാണ് ദിലീപിന്. ഗണേഷും സംവിധായകന്‍ റാഫിയും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.
കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍ , ധര്‍മരാജന്‍ ബോള്‍ഗാട്ടി, വിനയപ്രസാദ്, ലാലു അലക്‌സ് തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്. ജോഷിയുടെ അവതാരത്തിന്റെ ഡബിംഗും പുരോഗമിക്കുന്നു. ഗ്രാമത്തില്‍ നിന്ന് കൊച്ചി നഗരത്തിലെത്തുന്ന യുവാവ് നേരിടുന്ന പ്രശ്‌നങ്ങളാണ് അവതാരം പറയുന്നത്. ചിത്രം റമസാന് തിയറ്ററുകളിലെത്തും. ഏപ്രിലില്‍ റിലീസായ റിംഗ് മാസ്റ്റര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രങ്ങളൊന്നും നിര്‍മാതാവിന് നഷ്ടം വരുത്തിയിട്ടില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha