ബാംഗ്ലൂര്‍ ഡെയ്‌സിന് കോടികളുടെ കിലുക്കം
യുവതാരങ്ങളുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സ് കോടികള്‍ വാരുന്നു. അന്‍പത് ദിവസം പിന്നിടും മുമ്പ് 20 കോടിയോളമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. സാറ്റലൈറ്റ്, ഓവര്‍സീസ്, ഇന്ത്യന്‍ വീഡിയോ ഇനത്തിലും കോടികള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ, കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. ഇന്‍കംടാക്‌സുകാരെ പേടിച്ചാണ് കണക്കുകള്‍ പുറത്ത് വിടാത്തതെന്നറിയുന്നു. സൂപ്പര്‍ താരങ്ങളുടെ സാനിധ്യമില്ലെങ്കിലും ചിത്രത്തിന് നല്ല മുതല്‍ മുടക്കായിട്ടുണ്ട്. അന്‍വര്‍ റഷീദ് നിര്‍മിച്ച ചിത്രം അന്‍വര്‍ റഷീദും അമല്‍നീരദും ചേര്‍ന്നാണ് വിതരണം ചെയ്തത്.
തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിലൂടെയും കോടിക്കണത്തിന് രൂപാ നിര്‍മാതാവിന്റെ കീശയിലെത്തും. പ്രസാദ് വി. പൊട്ട്‌ലൂരി എന്ന നിര്‍മാണ കമ്പനിയാണ് മൂന്ന് ഭാഷകളിലേക്കുള്ള വിതരണ അവകാശം വാങ്ങിയത്. തമിഴില്‍ ആര്യ, ഭരത്, സാമന്ത എന്നിവരായിരിക്കും അഭിനയിക്കുക. തമിഴിലും തെലുങ്കിലും ഒരു പോലെയായിരിക്കും ചിത്രീകരണം നടക്കുക. അതിനാല്‍ തമിഴ്, തെലുങ്ക് താരങ്ങളെ ഉള്‍പ്പെടുത്തും. അടുത്തകാലത്ത് മലയാളത്തില്‍ നിന്ന് റീമേക്ക് വിറ്റ് പോയതില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ദൃശ്യത്തിനായിരുന്നു. ദൃശ്യം തമിഴ്, തെലുങ്ക് മാത്രമാണ് വിറ്റത്. ബാംഗ്ലൂര്‍ ഡെയ്‌സിന് അതില്‍ കൂടുതല്‍ തുക ലഭിച്ചു.
അതേസമയം ദൃശ്യത്തിന്റെ അത്ര കളക്ഷന്‍ ബാംഗ്ലൂര്‍ ഡെയ്‌സിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ട്. ദൃശ്യം ഫാമിലി ത്രില്ലറായതിനാല്‍ നൂറ് ദിവസം വരെ സ്റ്റെഡി കളക്ഷനായിരുന്നു. ഡി.വി.ഡി പുറത്തിറങ്ങിയിട്ടും പാലക്കാട്ട് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha