നയന്‍താര പ്രഭുദേവയെ മറന്നില്ല
പ്രഭുദേവയുമായി പ്രണയത്തിലായിരുന്ന കാലത്ത് നയന്‍താര കയ്യില്‍ പ്രഭു എന്ന് പച്ചകുത്തിയത് ഇതുവരെ മാഞ്ഞില്ല. അമരകാവ്യം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിന് നയന്‍സ് എത്തിയപ്പോഴാണ് പച്ചകുത്തിയത് ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുത്തത്. മുമ്പ് നയന്‍താര പച്ചകുത്തിയത് മാറ്റാന്‍ ഓപ്പറേഷന്‍ നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇടത് കൈകത്തണ്ടയിലാണ് ടാറ്റു കുത്തിയിരിക്കുകന്നത്. ആര്യ നിര്‍മിച്ച് ആര്യയുടെ അനുജന്‍ സത്യ നായകനാകുന്ന അമരകാവ്യത്തില്‍ മിയ ജോര്‍ജാണ് നായിക.
പ്രഭുദേവയുമായുളള ബന്ധം ഉപേക്ഷിച്ച നയന്‍താര വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഈ വര്‍ഷം എട്ട് ചിത്രങ്ങളാണ് താരത്തിനുള്ളത്. ഇത് കതിര്‍വേലനിന്‍ കാതല്‍ തമിഴ്‌നാട്ടില്‍ വിജയമായിരുന്നു. അനാമിക എന്ന തെലുങ്ക് ചിത്രം ഹിറ്റായിരുന്നു. അതിന്റെ തമിഴ് പതിപ്പായ നീ എങ്കെ എന്‍ അന്‍പേയും ശ്രദ്ധനേടി. മുന്‍ കാമുകന്‍ ശിമ്പുവിന്റെ നായികയായി അഭിനയിക്കുന്ന ഇത് നമ്മ ആളു ചിത്രീകരണം പുരോഗമിക്കുന്നു. ജയംരവിയുടെ നായികയാകുന്ന തനി ഒരുവന്‍ താമസിക്കാതെ ചിത്രീകരണം തുടങ്ങും.
ഉദയനിധി സ്റ്റാലിന്റെ നായികയായി വീണ്ടും അഭിനയിക്കുന്ന നാന്‍വേന്ദയാണ് മറ്റൊരു ചിത്രം. നസ്‌റിയയെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ അവര്‍ അഭിനയിക്കാന്‍ തയ്യാറായില്ല. അത് കഴിഞ്ഞ് വെങ്കിട് പ്രഭുവിന്റെ കല്യാണരാമന്‍, ആടുംകൂത്ത് ഫെയിം ആരി നായകനാകുന്ന നൈറ്റ് ഷോ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha