സെക്കന്റ് ഷോയുടെ സംവിധായകന്‍ കൂതറയുമായി വീണ്ടും എത്തുന്നു
ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്നചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദന്‍ പുതിയതായി ഒരുക്കുന്ന ചിത്രമാണ് കൂതറ. വിനീത് ശ്രീനിവാസന്‍,ആസിഫ് അലി,സണ്ണിവെയിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിനി വിശ്വലാല്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലക്ഷദ്വീപാണ്.
മമ്മൂട്ടിയുടെ മകന്റെ ആദ്യ സിനിമ എന്ന ലേപലിലായിരുന്നു സെക്കന്റ് ഷോ പ്രദര്‍ശനത്തിന് എത്തിയിരുന്നത്. പുതുമുഖ താരങ്ങളെ വച്ച് എടുത്ത സിനിമയായിട്ടും ചിത്രം വന്‍ വിജയമായി. ദുല്‍ഖറിനെ കൂടാതെ സണ്ണി വെയിനും, ഗൗതമി നായരും സെക്കന്റ് ഷോയിലൂടെ ആയിരുന്നു അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖറിനെ പോലെ ഇവര്‍ രണ്ടു പേരും മലയാളത്തില്‍ ഇപ്പോള്‍ വളരെ തിരക്കുള്ള അഭിനേതാക്കളാണ്. സെക്കന്റ് ഷോയെ പോലെ പുതുമകള്‍ നിറഞ്ഞ ചിത്രം തന്നെയായിരിക്കും 'കൂതറ'യും എന്നാണ് അറിയാന്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha