ഒരു മാസത്തിനു ശേഷം മലയാള സിനിമയില്‍ വീണ്ടും ഉല്‍സവം
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഈ ആഴ്ച നാല് മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. റമസാനോട് അനുബന്ധിച്ചാണ് റിലീസ്. ലോകകപ്പും നോമ്പും ആയതിനാല്‍ ഈ ചിത്രങ്ങളുടെയെല്ലാം റിലീസ് നീട്ടിവച്ചിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ മംഗ്ലീഷ്, ദിലീപിന്റെ അവതാരം, ദുല്‍ഖറിന്റെ വിക്രമാദിത്യന്‍, ആസിഫ് അലിയുടെ ഹായ് അയാം ടോണി തുടങ്ങിയ ചിത്രങ്ങളാണ് ഈ ആഴ്ച തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെയും ദിലീപിന്റെയും ഓണ ചിത്രങ്ങള്‍ അടുത്തമാസം റിലീസാകും.
സലാംബാപ്പു സംവിധാനം ചെയ്ത മംഗ്ലീഷില്‍ മമ്മൂട്ടി കൊച്ചിക്കാരനായ മീന്‍കച്ചവടക്കാരനായാണ് അഭിനയിക്കുന്നത്. കാതറിന്‍ ബക്ക് എന്ന വിദേശ നടിയും ഉണ്ട്. സലാംബാപ്പുവിന്റെ ആദ്യ ചിത്രമായ റെഡ് വൈന്‍ വലിയ പരാജയമായിരുന്നു. മമ്മൂട്ടിയുടെ ഒരു ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിട്ട് ഒരു വര്‍ഷത്തോളമായി. അതിനാല്‍ രണ്ടു പേര്‍ക്കും പ്രധാനമാണ് ഈ ചിത്രം. ദിലീപ്-ജോഷി ടീമിന്റെ അവതാരം ആക്ഷന്‍-കോമഡി ചിത്രമാണ്. സിബി-ഉദയന്‍ ടീമാണ് ചിത്രം നിര്‍മിച്ചത്. ജോഷിയും ദിലീപും ഒന്നിച്ച ജൂലൈ നാല് ഒഴികെയുള്ള ചിത്രങ്ങളെല്ലാം ഹിറ്റാണ്.
ലാല്‍ജോസിന്റെ വിക്രമാദിത്യനില്‍ ദുല്‍ഖറും ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലെത്തുന്നു. നമിത പ്രമോദാണ് നായിക. ഏഴ് സുന്ദര രാത്രികള്‍ തിയറ്ററില്‍ പരാജയമായിരുന്നെങ്കിലും ലാല്‍ജോസിന്റെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഹണീബിയ്ക്ക് ശേഷം ജൂനിയര്‍ ലാലും ആസിഫ് അലിയും ഒന്നിക്കുന്ന ഹായ് അയാം ടോണി വിജയപ്രതീക്ഷ ഉണര്‍ത്തുന്നു. ശനിയാഴ്ചയാണ് റിലീസ്.
https://www.facebook.com/Malayalivartha