റോമന്‍സ് സിനിമയുടെ നിര്‍മ്മാതാവിനെതിരെ കുഞ്ചാക്കോ ബോബന്‍ കോടതിയില്‍
റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കുഞ്ചാക്കോ ബോബന്‍ വഞ്ചനാക്കുറ്റത്തിന്കേസ് ഫയല്‍ ചെയ്തു. റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം ചീഫ് ജ്യുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ വഞ്ചനാക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തത്.
പ്രതിഫലത്തിന്റെ ഭാഗമായി നല്‍കിയിരുന്നു 4.35 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയതോടെയാണ് കുഞ്ചാക്കോ ബോബന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്‌തത്.
എന്നാല്‍ കുഞ്ചാക്കോ ബോബന്റെ ആരോപണങ്ങളെ തളളി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നു. സിനിമയുടെ റീലിസിനു മുന്‍പ് താന്‍ പ്രതിഫലത്തുകയ്ക്കുളള ചെക്ക് കുഞ്ചാക്കോ ബോബന് കൈമാറിയെന്ന് നിര്‍മ്മാതാവായ അരുണ്‍ പറയുന്നു. റിലീസിനു മുന്‍പ് കൊടുത്തതായിരുന്നു നാലരലക്ഷം രൂപയുടെ ചെക്കെന്നും റീലിസിനു ശേഷം 50 ലക്ഷവും തീര്‍ത്തു നല്‍കിയെന്നുമാണ് അരുണിന്റെ വാദം.
അതിനുശേഷം ആദ്യത്തെ ചെക്കിനുള്ള സ്‌റ്റോപ്പ് ചെക്കും അരുണ്‍ ബാങ്കില്‍ നല്‍കി. ഇതോടെ ആദ്യ ചെക്ക് അസാധുവായെന്നും അരുണ്‍ പറയുന്നു. റിലീസിനു ശേഷം ഇത്രയും നാളുകള്‍ കഴിഞ്ഞ് എന്തിനാണ് ഇങ്ങനെയൊരു കേസ് എന്നു മനസ്സിലാവുന്നില്ലെന്നും അരുണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha