മംഗ്ലീഷ് മങ്ങിപ്പോയി
മമ്മൂട്ടിയുടെ മംഗ്ലീഷും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. കഥയില്ലായ്മയാണ് റമസാന്‍ പ്രമാണിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രധാന പ്രശ്‌നം. കൊച്ചി പശ്ചാത്തലമായ സിനിമകള്‍ എത്രയോ തവണ വന്നതാണ്. അതില്‍ കൂടുതലൊന്നും പറയാന്‍ സംവിധായകന്‍ സലാംബാപ്പു ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ റെഡ് വൈന്‍ വലിയ പരാജയമായിരുന്നു. അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷെ, ടെക്‌നിക്കലി സിനിമ പെര്‍ഫക്ടാണ്.
പരസ്പരബന്ധമില്ലാത്ത സീനുകളും അവയ്ക്ക് ചേരാത്ത പശ്ചാത്തല സംഗീതവും അരോചകമാകുന്നു. ഗോപീസുന്ദര്‍ ഈണമിട്ട ഒരു പാട്ട് മാത്രമാണ് പ്രേക്ഷകന് ആശ്വാസം. ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നാടോടിക്കാറ്റിലെ സി.ഐ.ഡികളെ പോലെ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ആശയദാരിദ്രം എന്നല്ലാതെ എന്ത് പറയാന്‍. ഒരാളുടെ ഫോണ്‍ ട്രെയ്‌സ് ചെയ്താല്‍ തന്നെ അയാളെ കുറിച്ചും അയാളുടെ ബന്ധങ്ങളെ കുറിച്ചും എന്തെല്ലാം വിവരങ്ങള്‍ ലഭിക്കുന്ന കാലമാണെന്ന് ചിന്തിക്കാന്‍ പോലും സംവിധായകനായില്ല.
ലോജിക് ഇല്ലാത്ത സിനിമകള്‍ പ്രേക്ഷകര്‍ അത്തരത്തിലേ കാണൂ. എന്നാല്‍ യുക്തിഭദ്രമായി പറയുന്ന കഥയില്‍ ലോജിക്ക് ഇല്ലാത്ത സീനുകള്‍ വരുമ്പോള്‍ അരോജകമായി തോന്നും. കൊച്ചി ഭരിക്കുന്ന മാലിക് ഭായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അദ്ദേഹം വിചാരിച്ചിട്ട് കൊച്ചിയില്‍ ഒരു ഹോട്ടലിലും ഒരു മുറി സംഘടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ചപ്പോള്‍ കഥാപാത്രത്തിന്റെ കരുത്ത് തന്നെ പോയി. ഭൂമി ഇടപാടും റിയല്‍ എസ്റ്റേറ്റ് ബിസിനസും ക്വട്ടേഷന്‍ സംഘത്തിന്റെ ജീവിതവും എല്ലാം എത്രതവണ കണ്ട് മടുത്തതാണ് സലാം ബാപ്പൂ. ഇനിയെങ്കിലും മാറിച്ചിന്തിക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha