ഹായ് അയാം ബോറിംഗ്
ലാലിനെ കേന്ദ്രകഥാപാത്രമാക്കി മകന്‍ ജൂനിയര്‍ ലാല്‍ ഒരുക്കിയ ഹായ് അയാം ടോണി ശരിക്കും ബോറായി. അഞ്ചാറ് കഥാപാത്രങ്ങളും കൊച്ചിയിലെ ഒരു ഫ്‌ളാറ്റുമാണ് ചിത്രത്തിലുള്ളത്. തുടക്കം മുതല്‍ ക്‌ളൈമാക്‌സിന് തൊട്ട് മുമ്പ് വരെ കാര്യങ്ങള്‍ക്ക് വ്യക്തതയില്ല. അനാവശ്യവും അശ്ലീലവുമായ സംഭാഷണങ്ങള്‍ ക്രിത്രിമത്വമുള്ള സീനുകള്‍ ഒരു എന്റര്‍ടെയിന്‍മെന്റും ഇല്ല. ചെറിയ ഒരു കഥാതന്തു അത് എത്രയോ സിനിമകളില്‍ മനോഹരമായി നമ്മള്‍ കണ്ടതാണ്.
ആസിഫ് അലി മനോഹരമായി അഭിനയിച്ചതും ടെക്‌നിക്കല്‍ പെര്‍ഫക്ഷനും മാത്രമാണ് ആകര്‍ഷണീയമെന്ന് പറയാവുന്നത്. ലാലിനെ പോലുള്ള നടന്‍ എത്രയോ സിനിമകളില്‍ കയ്യടക്കത്തോടെ ചെയ്ത തരത്തിലുള്ള കഥാപാത്രം ഭയങ്കര ബോറായാണ് അവതരിപ്പിച്ചിരിക്കുന്നത്. അറുപത് ലക്ഷം മുടക്കി കൊച്ചിയല്‍ ഫ്‌ളാറ്റിന്റെ സെറ്റിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. പക്ഷെ, വിഷയം അവതരിപ്പിക്കുന്നതിലും പറയുന്നതിലും സംവിധായകന് പിഴച്ചു. വിദേശ സിനിമകളെ അനുസ്മരിപ്പിക്കുന്ന മ്യൂസിക്കും ഷോട്ടുകളും ഉണ്ടായതുകൊണ്ടൊന്നും ജനത്തെ കയ്യിലെടുക്കാനാകില്ലെന്ന് എത്രയോ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കിയതാണ്.
ലഹരിയും തെറിവിളിയുമൊക്കെ ചിത്രം പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. ലാലിന്റെ കഥാപാത്രം പണ്ട് ഞങ്ങള്‍ എന്തുമാത്രം കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ തെറിവിളിയും അതിന് ഉദാഹരണം. കൊച്ചു കുട്ടികളെ കൊണ്ട് നിരോധ് എന്താണെന്ന് ചോദിപ്പിക്കുക ഇതൊന്നും കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha