അവതാരം ഹിറ്റ്
ദിലീപ്-ജോഷി ടീമിന്റെ അവതാരം കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ശരാശരി ചിത്രം. ജോഷിയുടെ പതിവ് ശൈലിയില്‍ എടുത്ത അവതാരം നിര്‍മാതാവിന് നഷ്ടം വരുത്തിവയ്ക്കില്ല. ദിലീപിന്റെ സുഹൃത്തായ വ്യാസന്‍ ഇടവനക്കാട് തിരക്കഥയെഴുതിയ അവതാരം ഉദയകൃഷ്ണ, സിബി കെ.തോമസാണ് നിര്‍മിച്ചത്. തിരക്കഥയിലെ ന്യൂനതകള്‍ പരിഹരിച്ചിരുന്നെങ്കില്‍ റണ്‍വേ പോലെ മറ്റൊരു സൂപ്പര്‍ഹിറ്റാകുമായിരുന്നു അവതാരവും. ജോഷിയുടെ സംവിധാന മികവ് മാത്രമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.
ചേട്ടന്‍ മരിച്ച ശേഷം ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാനാണ് മാധവന്‍ മഹാദേവന്‍ ഇടുക്കിയിലെ ബൈസന്‍വാലിയില്‍ നിന്ന് കൊച്ചി നഗരത്തിലെത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ചേട്ടന്‍ സുധാകരനെ ആരോ കൊലപ്പെടുത്തിയതാണെന്ന് നഗരത്തിലെത്തിയ ശേഷമാണ് മഹാദേവന്‍ അറിയുന്നത്. കൊലപാതകികള്‍ വലിയ ക്വട്ടേഷന്‍ സംഘങ്ങളും രാഷ്ട്രീയ സ്വാധീനം ഉള്ളവരും ആയിരുന്നു. അവരെ തന്ത്രങ്ങളിലൂടെ മഹാദേവന്‍ കുരുക്കുന്നതാണ് കഥാസാരം. അടുത്തകാലത്ത് ദിലീപ് ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അവതാരത്തിലെ മാധവന്‍ മഹാദേവന്‍.
രഘുവിന്റെ സ്വന്തം റസിയയ്ക്ക് ശേഷം ലക്ഷ്മി മേനോന്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും അവതാരത്തിനുണ്ട്. പാട്ടുകളും ഫൈറ്റ് സീക്വന്‍സും വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha