രചന നവവധുവാകുന്നു
ലക്കി സ്റ്റാര്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രചന നാരായണന്‍കുട്ടി നവവധുവാകുന്നു. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിലാണ് നവവധുവിന്റെ വേഷത്തിലെത്തുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം രചന ചെയ്യുന്ന വേഷമാണിത്. കാമുകനുമായി ഒളിച്ചോടി ഹണി മൂണിനു പോകുന്ന കഥാപാത്രം അഭിനയിക്കാന്‍ കിട്ടിയതിന്റെ ത്രില്ലിലാണ് താരം. രണ്ട് മാസം ഡാന്‍സ് പരിപാടിയുമായി അമേരിക്കയിലായിരുന്നു രചന.
പുണ്യാളന്‍ അഗര്‍ബത്തിയാണ് അവസാനം അഭിനയിച്ച ചിത്രം. അതിനു ശേഷം ഒരു നല്ല വേഷത്തിനായി കാത്തിരിക്കുകയായിരുന്നു രചന. മറിമായം എന്ന കോമഡി പരിപാടിയിലൂടെയാണ് രചന സിനിമയില്‍ വരുന്നത്. മറിമായം സിനിമയായപ്പോഴും രചനയായിരുന്നു നായിക. എഫ്.എഫം റേഡിയോയില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവമാണ് കോമഡി ചെയ്യാന്‍ തന്നെ പ്രാപ്തയാക്കിയതെന്ന് രചന വിശ്വസിക്കുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മിമിക്രിയും മോണോ ആക്ടും അവതരിപ്പിക്കുമായിരുന്നു. അത് ഗുണം ചെയ്തു.
രചനയുടെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി സംവിധാനം ചെയ്ത ഇന്‍വേഴ്‌സ് എന്ന ഷോര്ട്ട് ഫിലിമിലും ടീച്ചര്‍ തന്നെയായിരുന്നു നായിക. ഡബിള്‍ ബാരലിന് ശേഷം നായികയായാണ് അഭിനയിക്കുക. അതിന്റെ ചര്‍ച്ചകള്‍ നടന്നുവരുന്നതേ ഉള്ളൂ.
https://www.facebook.com/Malayalivartha