സുരേഷ്‌ഗോപി ഐ.ടിക്കാരനാകുന്നു
അപ്പോത്തിക്കിരിയിലെ ഡോക്ടറിനു ശേഷം സുരേഷ് ഗോപി ഐ.ടിക്കാരനാകുന്നു. എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതുമുഖങ്ങളായ ജോയും നിജോയുമാണ് തിരക്കഥ എഴുതുന്നത്. മാളൂട്ടി ബാബു എന്ന ചിത്രത്തില്‍ കോമഡിയനായാണ് താരം അഭിനയിക്കുന്നത്. ആദിരാജ ഭട്ടതിരി എന്ന ഐ.ടി എക്‌സ്പര്‍ട്ട് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്ന് എം.മോഹനന്‍ പറഞ്ഞു.
ഡോള്‍ഫിന്‍ ബാറാണ് സുരേഷ് ഗോപി പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രം. അനൂപ് മേനോന്റ തിരക്കഥയില്‍ ദീപനാണ് ചിത്രം സംവിധാനം ചെയ്തത്. തമിഴ് സംവിധായകന്‍ ശങ്കറിന്റെ ഐ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് സുരേഷ് ഗോപിക്ക്. അതിന് പുറമേ മറ്റ് ചില ചിത്രങ്ങളുടെ ചര്‍ച്ചയും നടക്കുന്നുണ്ട്. അടുത്തമാസം ആസ്‌ത്രേലിയയ്ക്ക് പോകുന്ന താരം ഒരുമാസം കഴിഞ്ഞേ വരൂ. അതിനു ശേഷമേ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കൂ.
വലിയ സാറ്റലൈറ്റ് അവകാശം ലഭിക്കില്ലെങ്കിലും ഒരു കോടി രൂപ തന്നാലെ അഭിനയിക്കൂ എന്ന നിലപാടില്‍ നിന്ന് താരം പിന്‍മാറിയിട്ടില്ല. അതിനാല്‍ ഒരു പാട് പേര്‍ സുരേഷ് ഗോപി ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന് പിന്‍മാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha