അപ്പോത്തിക്കിരി ഒരുപാട് പുരസ്‌കാരങ്ങള്‍ നേടും
സുരേഷ് ഗോപി നായകനായ അപ്പോത്തിക്കിരി നല്ല സിനിമയാണെന്ന് വിലയിരുത്തല്‍. കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ, വലിയ സാമ്പത്തിക വിജയം കൈവരിക്കുമെന്ന പ്രതീക്ഷയില്ല. അടുത്തിടെ കേരളത്തിലെ പല സ്വകാര്യ ആസ്പത്രികളിലും നടന്ന മരുന്ന് പരീക്ഷണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്തതിനാല്‍ സംവിധായകന്‍ മാധവ് രാംദാസിനും സിനിമയ്ക്കും ഏറെ പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഹെല്‍ത്ത് ടൂറിസമായി മാറുന്ന നമ്മുടെ സ്വകാര്യ ആസ്പത്രികളില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഉള്ളറകളിലേക്കാണ് സിനിമ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് അവയ്ക്ക് വഴങ്ങേണ്ടിവരുന്ന ഡോക്ടര്‍മാരില്‍ ചിലരുടെ സങ്കടങ്ങള്‍ സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. ഗുരുതരമായ രോഗങ്ങളുമായി സ്വകാര്യ ആസ്പത്രയില്‍ എത്തുന്ന പാവങ്ങള്‍ക്ക് സൗജന്യ ചികില്‍സ നല്‍കാമെന്ന് ഉറപ്പ് നല്‍കി അവരില്‍ മരുന്ന് പരീക്ഷണം നടത്തുന്ന ക്രൂരമായ സത്യം പ്രേക്ഷകരുടെ മനസില്‍ വലിയൊരു അമ്പരപ്പാണ് ഉണ്ടാക്കുന്നത്.
ചടുലമായ രംഗങ്ങളും അതിന് മിഴിവേകുന്ന പശ്ചാത്തല സംഗീതവും സിനിമയെ ജീവസുറ്റതാക്കുന്നു. യാഥാര്‍ത്ഥ്യവും ഫാന്റസിയും കെട്ടുപിണഞ്ഞ് കിടക്കുന്ന ആഖ്യാന ശൈലിയും നന്നായി. ജയസൂര്യ അടുത്തകാലത്ത് ചെയ്ത വേഷങ്ങളില്‍ അല്‍പം വ്യത്യസ്തമായ കഥാപാത്രമാണ് സുബിന്‍. വളരെ കുറച്ച് സീനുകളെ ഉള്ളെങ്കിലും ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നാണ് ജയസൂര്യയുടെ പിതാവിന്റെ കഥാപാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha