മുന്നറിയിപ്പ് ഫാന്‍സ് പടമല്ല
ക്യാമറാമാന്‍ വേണു മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മുന്നറിയിപ്പ് ഗൗരവമുള്ള സിനിമയാണ്. സാധാരണ പ്രേക്ഷകര്‍ക്കോ, ഫാന്‍സുകാര്‍ക്കോ ചിത്രം ദഹിക്കില്ല. അതേസമയം സിനിമയെ സീരിയസായി കാണുന്നവര്‍ക്കുള്ള, വാണിജ്യ മൂല്യങ്ങളൊന്നുമില്ലാത്ത ചിത്രമാണ്. ഓരോരുത്തരുടെയും സ്വാതന്ത്ര്യം അവരവരുടെ ഇഷ്ടങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ചാണ്. അതിന് വിഘ്‌നം സംഭവിക്കുമ്പോഴാണ് ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും മോചിതനാകാതെ തടവില്‍ കഴിയുന്ന രാഘവന് ജയില്‍ ഒരു സ്വാതന്ത്ര്യമാണ്.
രാഘവന്റെ ജീവിതത്തിലേക്ക് ഒരു പത്രപ്രവര്‍ത്തക കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മുന്നറിയിച്ച്. രാഘവന്‍ രണ്ട് സ്ത്രീകളെ കൊന്നെന്ന കുറ്റത്തിനാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ലോകത്തെ കുറിച്ചും ജീവിതത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുള്ള സാധാരണക്കാരനാണ് രാഘവന്‍. താന്‍ ആരെയും കൊന്നിട്ടില്ലെന്ന് രാഘവന്‍ പത്രപ്രവര്‍ത്തകയായ അഞ്ജലിയോട് പറയയുന്നു. തുടര്‍ന്ന് അയാളുടെ കഥ തേടി അഞ്ജലി പോകുന്നു. വലിയൊരു പബ്ലിഷിംഗ് ഫേമിനു വേണ്ടി രാഘവന്റെ ജീവിതം പുസ്തകമാക്കാന്‍ തീരുമാനിക്കുന്നു. ജയിലില്‍ കിടന്ന് ഡയറികള്‍ എഴുതുന്ന രാഘവന്‍ പക്ഷെ, അതിലെങ്ങും തന്റെ ജീവിതത്തെ കുറിച്ച് എഴുതിയില്ല.
വളരെ കാലത്തിനു ശേഷം മമ്മൂട്ടി ഒരു സാധാരണ മനുഷ്യനായി വെള്ളിത്തിരയില്‍ തിളങ്ങി എന്നതാണ് മുന്നറിയിപ്പിന്റെ മറ്റൊരു പ്രത്യേകത. മനസുകൊണ്ടും ശരീരം കൊണ്ടും മമ്മൂട്ടി രാഘവനായി ജീവിക്കുന്നു. കഥാപാത്രങ്ങളുടെ പൂര്‍ണതയില്‍ കാണിച്ച മികവ് തിരക്കഥാകൃത്ത് ഉണ്ണി ആര്‍ സിനിമയുടെ ടോട്ടാലിറ്റിയില്‍ കാണിച്ചില്ല. അതിന്റെ പോരായ്മയുണ്ട്. എങ്കിലും ഒരു കൊച്ച് നല്ല സിനിമ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha