ഓണപ്പടങ്ങള്‍ വരുന്നു;വെള്ളിയാഴ്ച പെരിച്ചാഴി
മോഹന്‍ലാലിന്റെ പെരുച്ചാഴിയോടെ തിയറ്ററുകളില്‍ ഓണപ്പൂരം തുടങ്ങുന്നു. വെള്ളിയാഴ്ച അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശങ്ങളില്‍ സിനിമ റിലീസാകും. മോഹന്‍ലാലും മുകേഷും ബാബുരാജും ചേര്‍ന്ന കോമഡിയാണ് ഹൈലൈറ്റ്. പൃഥ്വിരാജിന്റെ സപ്തമശ്രീ തസ്‌കര സെപ്തംബര്‍ ആറിന് ഇറങ്ങും. ആസിഫ് അലിയാണ് മറ്റൊരു താരം. 24 നോര്‍ത്ത് കാതത്തിനു ശേഷം അനില്‍രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മമ്മൂട്ടിയുടെ മാസ് ചിത്രം രാജാധിരാജ അടുത്തമാസം ഏഴിന് റിലീസാകും. അഞ്ച് ഗെറ്റപ്പാണ് താരത്തിനുള്ളത്. മുന്നറിയിപ്പ് നല്ല കളക്ഷനും അഭിപ്രായവും നേടി മുന്നേറുകയാണ്. ദിലീപിന്റെ വില്ലാളി വീരന്‍ റൊമാന്റിക് കോമഡിയാണ്. നമിതാ പ്രമോദ്, ഷാജോണ്‍, നെടുമുടിവേണു എന്നിവരാണ് മറ്റ് താരങ്ങള്‍. ജയസൂര്യയുടെ സെക്കന്‍സും ഓണത്തിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha