ഓണത്തിന് ദൃശ്യം ടി.വിയില്‍
മലയാളസിനിമയില്‍ റെക്കോഡ് കളക്ഷന്‍ വാരിക്കൂട്ടിയ ദൃശ്യം ഓണത്തിന് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യും. ചിത്രത്തിന്റെ ഡി.വി.ഡിയും സിഡി.യും ഇറങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞതോടെയാണ് സാറ്റലൈറ്റ് സംപ്രേക്ഷണം നടത്തുന്നത്. ദൃശ്യത്തിന് പുറമേ പത്ത് സൂപ്പര്‍ഹിറ്റ് സിനിമകളും ഓണത്തിനുണ്ട്. സത്യന്‍ അന്തിക്കാട്-ഫഹദ് ടീമിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ, നിവിന്‍പോളി-നസ്രിയ ജോഡികളുടെ ഓം ശാന്തി ഓശാന, ദുല്‍ഖറും നസ്‌റിയയും അഭിനയിച്ച സലാല മൊബൈല്‍സ് അങ്ങനെ പോകുന്നു ചിത്രങ്ങള്‍.
ദിലീപിന്റെ ശൃംരാഗവേലന്‍, കുഞ്ചാക്കോബോബന്റെ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, നാടോടിമന്നന്‍, ഫിലിപ്പ് ആന്റ് മങ്കിപെന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഏഷ്യാനെറ്റിലുണ്ട്. മഴവില്‍ മനോരമയില്‍ പ്രയ്‌സ് ദി ലോര്‍ഡ് അടക്കമുള്ള ചിത്രങ്ങളുണ്ട്. ലാ പോയിന്റ്, അല്ലു അല്ലു അര്‍ജുനും രാംചരണും ഒന്നിച്ച ഭയ്യ എന്നിവ മഴവില്‍ മനോരമയില്‍ ഉണ്ടായിരിക്കും.
മഞ്ജുവാര്യരുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു. മമ്മൂട്ടിയുടെ സയലന്‍സ്, ജയറാമിന്റെ നടന്‍, ദിലീപിന്റെ ഏഴ് സുന്ദര രാത്രികള്‍, സൂപ്പര്‍ മെഗാഹിറ്റി ചിത്രമായ 1983, ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്നിവയാണ് സൂര്യയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha