രാജാധി രാജ ഫാന്‍സിന് മാത്രം
മമ്മൂട്ടിയുടെ ഓണ സിനിമ രാജാധിരാജ അദ്ദേഹത്തിന്റെ ഫാന്‍സിനു വേണ്ടി മാത്രമുള്ള സിനിമയാണ്. ബാഷയും കൗരവരും പിന്നെ ചില കുടുംബസിനിമകളും ചേര്‍ത്തൊരുക്കിയ അവിയല്‍. പത്ത് കോടിയോളം മുതല്‍ മുടക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രത്തിന് നല്ല ഇനിഷ്യല്‍ കളക്ഷനുണ്ട്. പക്ഷെ, ഓണം കഴിഞ്ഞും കളക്ഷന്‍ നിലനിര്‍ത്താനായാല്‍ ഭാഗ്യം. മമ്മൂട്ടിമാത്രമാണ് ചിത്രത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത്. പഞ്ചപാവമായ ഒരു ഗൃഹനാഥന്‍. ഭാര്യയും മകളുമൊത്ത് പൊള്ളാച്ചിയില്‍ കഴിയുന്നു. അതിനിടയില്‍ അയാളുടെ അളിയന്‍ അയ്യപ്പന്‍ വരുകയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ആദ്യ പകുതി.
ആദ്യപകുതിയുടെ അവസാനമാണ് നായകന്‍ രാജശേഖരന്‍ ആരാണെന്നും അയാളെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ഒരു സംഘം മുംബയില്‍ നിന്നും വന്നെന്നും അറിയുന്നത്. ഇതോടെ ധര്‍മസങ്കടത്തിലായി നായകന്‍. നായകന്റെ പഴയ സുഹൃത്തും ഇപ്പോഴത്തെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായ ആളെ കൊല്ലണം. അതാണ് മുംബയ് സംഘം ആവശ്യപ്പെടുന്നത്. ഒടുവില്‍ തന്നെ കുടുംബത്തിന് വേണ്ടി ചീഫ് സെക്രട്ടറിയെ കൊല്ലാന്‍ അയാളുടെ വസതിയില്‍ ചെല്ലുന്നു. അവിടെ ചീഫ് സെക്രട്ടറിയുടെ മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. രാജയെ കണ്ട് സന്തോഷത്തിലായ ചീഫ് സെക്രട്ടറി രാജയുടെ കുടുംബത്തെ കുറിച്ച് അറിയുന്നു. ചീഫ് സെക്രട്ടറി പൊലീസിനെ വിട്ട് രാജയുടെ ഭാര്യയെയും മകളെയും അയാളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു.
ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ഭാര്യയും മക്കളും സുരക്ഷിതരായതോടെ രാജ കളം മാറ്റുന്നു. മുംബയ് സംഘത്തെ ഇല്ലാതാക്കാന്‍ രാജ തയ്യാറെടുക്കുന്നു. സിബി ഉദയന്‍ തിരക്കഥാകൃത്തുക്കള്‍ പതിവ് വഴിയില്‍ നിന്ന് മാറിയെങ്കിലും ഒരു പുതുമയും ഇല്ലാത്ത തിരക്കഥ ചിത്രത്തിന്റെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha