ദുല്‍ഖര്‍ പത്രപ്രവര്‍ത്തകനായി
ദുല്‍ഖര്‍ സല്‍മാന്‍ ബാംഗ്ലൂരില്‍ പത്രപ്രവര്‍ത്തകനായി. കേരളത്തില്‍ ജനിച്ച് വളര്‍ന്ന് ബാംഗ്ലൂരില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന യുവാവായി 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജുനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പഠനത്തിന്റെ ഇടവേളയില്‍ ബാംഗ്ലൂരിലെത്തുന്ന ഒരു പെണ്‍കുട്ടിയുമായി പത്രപ്രവര്‍ത്തകന്‍ പ്രണയത്തിലാകുന്നതും അവളുടെ ദുരൂഹതകള്‍ നിറഞ്ഞ ജീവതം തേടി പോകുന്നതുമാണ് സിനിമ പറയുന്നത്. നിത്യാമേനോനാണ് നായിക.
തിരുവോണദിനത്തില്‍ മമ്മൂട്ടിയുടെ പിറന്നാള്‍ വന്നിട്ടും ആഘോഷിക്കാന്‍ കഴിയാത്ത വിഷമത്തിലാണ് ദുല്‍ഖര്‍. ഷൂട്ടിംഗിന്റെ തിരക്ക് കാരണം ഫോണിലൂടെയാണ് ദുല്‍ഖര്‍ വാപ്പച്ചിക്ക് ആശംസകള്‍ നേര്‍ന്നത്. ദുല്‍ഖറിന്റെ ഉമ്മ സുല്‍ഫത്തും മമ്മൂട്ടിയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ തൃശൂരിലെ ലൊക്കേഷനില്‍ പോയിരുന്നു. വിശാഖമാണ് മമ്മൂട്ടിയുടെ നക്ഷത്രം എന്നാല്‍ സെപ്തംബര്‍ എട്ടിനാണ് ജന്‍മദിനം. അന്നാണ് എല്ലാക്കൊല്ലവും പിറന്നാള്‍ ആഘോഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha