ദുല്‍ഖര്‍ ജ്യോതികൃഷ്ണയുടെ അമൂല്‍ ബേബി
നടിയും നര്‍ത്തകിയുമായ ജ്യോതികൃഷ്ണ അന്ധയായി. രഞ്ജിത്തിന്റെ ഞാന്‍ എന്ന സിനിമയിലാണ് അന്ധയായി എത്തുന്നത്. ടി.പി രാജീവന്റെ കെയടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയാണ് രഞ്ജിത്ത് ഞാന്‍ ഒരുക്കുന്നത്. നോവല്‍ വായിച്ചപ്പോള്‍ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരിക്കും തന്നെ വിളിക്കുകയെന്ന് ജ്യോതികൃഷ്ണ കരുതി. ജ്യോതി അഭിനയിച്ച സിനിമകളൊന്നും രഞ്ജിത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ദുല്‍ഖറിന്റെ ഭാര്യയായ ലക്ഷ്മികുട്ടി എന്ന കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്ന് താരം പറഞ്ഞു.
ഷൂട്ടിംഗ് തുടങ്ങും മുമ്പ് കണ്ണ് കെട്ടി നടക്കാന്‍ പോകുമായിരുന്നു ജ്യോതികൃഷ്ണ. വീട്ടില്‍ കണ്ണടച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ദുല്‍ഖറിന്റെ സഹകരണവും കഥാപാത്രം മികച്ചതാക്കാന്‍ സഹായിച്ചു. ഞാന്‍ അമൂല്‍ ബേബിയെന്നാണ് ദുല്‍ഖഖിനെ വിളിച്ചിരുന്നത്. സ്ഥിരം വേഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു റോള്‍ കിട്ടിയത് ഭാഗ്യമാണ്. ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് ലക്ഷ്മിക്കുട്ടി. അതുകൊണ്ട് അല്‍പം തടി കുറച്ചു, മുടി വെട്ടി. അതെല്ലാം സിനിമയ്ക്കും തനിക്കും ഗുണം ചെയ്യുമെന്ന് താരം പറയുന്നു.
പാലേരി മാണിക്യത്തിനു ശേഷം ടി.പി രാജീവന്റെ മറ്റൊരു നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ഞാന്‍ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ദുല്‍ഖര്‍, ജോയി മാത്യു, അനുമോള്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. ഗോള്‍ഡ് കോയിന്‍ സിനിമയുടെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha