സ്വാതി റെഡ്ഡിയുടെ പ്രണയം
സുബ്രഹ്മണ്യപുരത്തിലൂടെ ശ്രദ്ധേയയായ സ്വാതി റെഡ്ഡി പ്രണയത്തിലാണ്. പ്രണയത്തിനൊടുവില്‍ വിവാഹം ഉടനെന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് താരം രംഗത്തെത്തിയത്. തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട ചെന്നൈക്കാരനായ ബിസ്‌നസുകാരനുമായി സ്വാതി പ്രണയത്തിലാണെന്നും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു വാര്‍ത്ത. ഈവര്‍ഷം അവസാനത്തോടെ വിവാഹം നടക്കുമെന്നും തമിഴ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ താന്‍ പ്രണയത്തിലാണെന്നും അത് പക്ഷെ, വാര്‍ത്തയില്‍ പറയുന്ന ബിസിനസുകാരനുമായി
അല്ലെന്നും സ്വാതി വെളിപ്പെടുത്തി. വീട്ടിലെ ഫ്രിഡ്ജിലിരിക്കുന്ന ഭക്ഷണത്തോടാണ് പ്രണയമെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ കാരണം വീട്ടില്‍ നിന്നും തനിക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കാന്‍ പറ്റുന്നില്ലെന്നും ആഹാരത്തോടാണ് ഏറ്റവും വലിയ പ്രണയമെന്നും ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു. അനാവശ്യ വിവാഹ ഗോസിപ്പുകള്‍ ഇതിനപ്പുറം മറുപടി അര്‍ഹിക്കുന്നില്ലെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ആമേനില്‍ ഫഹദിന്റെ നായികയായാണ് സ്വാതി മലയാളത്തിലെത്തിയത്. പിന്നീട് 24 നോര്‍ത്ത് കാതം എന്ന ചിത്രത്തില്‍ നായികയായി. മോസയിലെ കുതിര മീനുകള്‍ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമായി ഒരു ഡസനോളം ചിത്രങ്ങള്‍ അഭിനയിക്കുന്നതിന്റെ തെരക്കിലാണ് താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha