തീയറ്ററുകള്‍ക്ക് ഉത്സവ ലഹരി പകരാനായി ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍
സിദ്ധിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റെ അവസാനഘട്ട ചിത്രീകരണം ദുബായില്‍ നടന്നുവരുന്നു. രസകരമായ മുഹൂര്‍ത്തങ്ങളും ആരും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള വഴിത്തിരിവുകളും ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റെ പ്രത്യേകതയാണ്.
തികച്ചും നര്‍മ്മത്തിലൂടെയാണ് സിദ്ദിഖ് ഈ സിനിമയെടുത്തിരിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷമാണ് മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്നത്. മോഹന്‍ലാല്‍ ചന്ദ്രമോഹനെ അവതരിപ്പിക്കുമ്പോള്‍ അനു, അച്ചു, ചിന്നു, ജ്യോതി എന്നിവരെ മീരാ ജാസ്‌മിന്‍, മംമ്‌താ മോഹന്‍ദാസ്, പത്മപ്രിയ, മിത്രാ കുര്യന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ഒരു ഐ.ടി. കമ്പനി സാരഥി അനൂപ് എന്ന കഥാപാത്രത്തെയാണ് ഇവിടെ മനോജ് കെ. ജയന്‍ അവതരിപ്പിക്കുന്നത്. ഗണേഷ് കുമാര്‍, ശിവശങ്കര്‍ മേനോന്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൃഷ് ജെ. സത്താറാണ് ശരത്തിനെ അവതരിപ്പിക്കുന്നത്. കൃഷ്‌ണകുമാര്‍, അബു സലിം, സുബി സുരേഷ്, ശിവജി ഗുരുവായൂര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് രതീഷ് വേഗ ഈണം പകരുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- ഗൗരി ശങ്കര്‍, കലാസംവിധാനം- മണി സുചിത്ര, അസോസിയേറ്റ് ഡയറക്‌ടര്‍- ഷംസുദ്ദീന്‍, പ്രൊഡ. കണ്‍ട്രോളര്‍- സിദ്ദു പനയ്‌ക്കല്‍, പ്രൊഡ. എക്‌സിക്യൂട്ടീവ്- പ്രഭാകരന്‍ കാസര്‍ഗോഡ്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റമി പെരുമ്പാവൂരാണ് ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റെ നിര്‍മ്മാതാവ്.
https://www.facebook.com/Malayalivartha