മലയാളി വാര്‍ത്ത.
മള്‍ട്ടിസ്റ്റാര്‍ ചിത്രമായ കമ്മത്ത് & കമ്മത്തിലൂടെ ധനുഷ് മലയാളത്തിലേക്കെത്തുന്നു. കമ്മത്ത് സഹോദരന്മാരായി മമ്മൂട്ടിയും ദിലീപും അഭിനയിക്കുന്ന ചിത്രത്തില്‍ അതിഥി താരമായാണ് ധനുഷ് എത്തുന്നത്. അതും സൂപ്പര്‍താരമായി തന്നെ. കേരളത്തിലെമ്പാടുമുള്ള പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥരാണ് കമ്മത്ത് സഹോദരന്മാര്‍. ഇവരുടെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനെത്തുന്ന സൂപ്പര്‍താരമായാണ് ധനുഷ് വേഷമിടുന്നത്. രാജ രാജ കമ്മത്ത് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അനിയന്‍ ദേവരാജ് കമ്മത്തായി ദിലീപും എത്തും.ചിത്രത്തില്‍ കമ്മത്ത് സഹോദരന്മാര്‍ സംസാരിക്കുന്നത് കൊങ്കിണി-മലയാളം ശൈലിയിലാണ്.
റിമാ കല്ലിങ്കലും കാര്‍ത്തികയുമാണ് നായികമാര്‍. കൊ എന്ന തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായികയായിരുന്നു കാര്‍ത്തിക. മകരമഞ്ഞ് എന്ന ചിത്രത്തില്‍ അവര്‍ വേഷമിട്ടിരുന്നു. പഴയകാല നടി രാധയുടെ മകളാണ് കാര്‍ത്തിക.
വിഷ്ണുപ്രിയ, സുരാജ് വെഞ്ഞാറമ്മൂട്, ഷാജോണ്‍, റിസബാവ, ശിവജി ഗുരുവായൂര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം അനില്‍ നായര്‍. സംഗീതം: എം. ജയചന്ദ്രന്‍. ആന്റോ ജോസഫ് പ്രൊഡക്ഷനാണ് ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.