മലയാളി വാര്‍ത്ത.
കാണിച്ചത് മണ്ടത്തരമല്ല, ശ്രുതിഹാസന് മണിരത്നം ചിത്രം ഒഴിവാക്കി. ഏത് നായികയും കൊതിക്കുന്നതാണ് മണിരത്നം ചിത്രം. എന്നാല്‍ നേരത്തെ കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങള്‍ കാരണമാണ് മണിരത്നം ചിത്രം ഉപേക്ഷിച്ചതെന്ന് ശ്രുതി ഒരു തമിഴ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭാവിയില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കും. അതില്‍ മാറ്റമില്ല. ശ്രുതിക്ക് പകരം നിത്യാമേനോനാണ് നായികയാകുന്നത്. ദുല്‍ഖറാണ് നായകന്.
അച്ഛന് കമലാസാഹന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, ഇത് വരെ അങ്ങനെ ഒരു പ്രോജക്ട് ഒത്ത് വന്നില്ല. തന്നോട് ചോദിച്ച ചോദ്യം പിതാവിനോട് കൂടി ചോദിക്കണമെന്നും ശ്രൂതി പറഞ്ഞു.
മേല്‍ച്ചുണ്ടിന് കൂടുതല്‍ ഭംഗിവരുത്താന്‍ താന്‍ ശസ്ത്രക്രീയ നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും താരം പറഞ്ഞു. സിനിമകളുടെ തെരക്ക് തന്നെ ഒഴിയുന്നില്ല. അതിനിടെ എന്ത് ശസ്ത്രക്രീയ. അതൊക്കെ വെറും റൂമറാണ്. അതേസമയം താന്‍ ഒരു മ്യൂസിക് ബാന്‍ഡ് തുടങ്ങി ആല്‍ബങ്ങള്‍ പുറത്തിറക്കിയെന്ന് താരം പറഞ്ഞു.
തനിക്ക് ഭാഷ ഒരുപ്രശ്നമല്ലെന്നും തിരക്കഥയാണ് പ്രധാനമെന്നും ശ്രൂതി പറയുന്നു. അച്ഛനും അമ്മയും രണ്ട് കള്‍ച്ചറില്‍ നിന്ന് വന്നവരാണ്. അത് കൊണ്ട് ഭാഷയും സംസ്കാരവും തനിക്ക് പ്രശ്നമല്ലെന്നും കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് ചെയ്യുകയാണ് പ്രധാനമെന്നും ശ്രുതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha