ആന്‍ അഗസ്റ്റിന്‍ മടങ്ങിവരുന്നു
വൈകിയാണെങ്കിലും സിനിമയിലേക്ക് മടങ്ങിവരുമെന്ന് ആന്‍ അഗസ്റ്റിന്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് മിക്ക നടിമാരും. എന്നാല്‍ വിവാഹം ഒന്നിനും ഒരു തടസ്സമല്ല. കല്യാണത്തിന്റെ പേരില്‍ സിനിമകള്‍ വേണ്ടെന്നു വയ്ക്കുന്നത് ശരിയല്ല. ഒരിടവേള അനിവാര്യമായിരുന്നു. അച്ഛന്റെ വേര്‍പാടും വിവാഹവും. അങ്ങനെ പുതുതായി ഒന്നും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. ഒരു ചെറിയ ഗ്യാപ്പ് എടുത്തന്നേയുള്ളൂ.
പുതുതായി സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പ്രത്യേകിച്ച് പ്ലാനിങ്ങുമില്ല. മുമ്പും പ്ലാന്‍ ചെയ്യാറില്ല. കാലം തെളിക്കുന്ന വഴികളിലൂടെയാണ് എന്റെ യാത്ര. ജോമോനും തിരക്കാണ്. അതിന്റെ കൂടെ ഞാനും തിരക്കിലായാല്‍ ശരിയാവില്ല. നല്ല കഥാപാത്രങ്ങള്‍ തേടിവരുമെന്നാണ് വിശ്വാസം. അതിനായി കാത്തിരിക്കുന്നു. അഭിനയിക്കാന്‍ വേണ്ടി കുറേ സിനിമകള്‍ അഭിനയിച്ചു. ഇനി അതിന് മാറ്റം വേണം. അതിന് ജോമോന്റെ പൂര്‍ണ പിന്തുണയുണ്ട്.
അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളായ ആനിന് അച്ഛനോടാണ് ഏറ്റവും ഇഷ്ടം. ആര്‍ടിസ്റ്റിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യം മെസേജ് അയച്ചത് അച്ഛന്‍ ഉപയോഗിച്ചിരുന്ന നമ്പറിലേക്കാണ്. അച്ഛന്‍ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. എന്റെയുള്ളിലെ കല ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു. അതു കൊണ്ടു അഭിനയം ഒഴിവാക്കാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ കാത്തിരിക്കുകയാണ് നല്ല വേഷങ്ങള്‍ക്കായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha