പ്രീതി സിന്റയ്ക്ക് ഭര്‍ത്താവ് വാങ്ങിക്കൊടുത്ത സമ്മാനം?
ബോളിവുഡ് സുന്ദരിമാര്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്നത് വലിയ കാര്യമൊന്നുമല്ല. താരസുന്ദരിമാര്‍ മിക്കവരും ബിക്കിനി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ നടി പ്രീതി സിന്റ ബിക്കിനി വസ്ത്രത്തിലൂടെ പേജ്3 തലക്കെട്ടുകളില്‍ ഇടംനേടുകയാണ്.
ഇന്ത്യയിലും, അമേരിക്കയിലുമായാണ് പ്രീതിയുടെ ഇപ്പോഴത്തെ ജീവിതം. ഇതിനിടെ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോങ്ങളുടെ ഭാഗമായി പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. 'ജൂലൈ 4 ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍. എന്റെ വീട്ടില്‍ നിന്നും അകലെയുള്ള പുതിയ വീട് ഏറെ ഇഷ്ടമാണ്. ഈ ദിനത്തില്‍ ഭര്‍ത്താവ് വാങ്ങിത്തന്ന അമേരിക്കന്‍ ബിക്കിനി അണിയുന്നത് അനുയോജ്യമെന്ന് കരുതുന്നു', എന്ന കുറിപ്പോടെയാണ് പ്രീതി ചിത്രം പങ്കുവെച്ചത്.
പ്രീതി അണിഞ്ഞിരിക്കുന്ന വസ്ത്രത്തില്‍ ബിക്കിനി പ്രിന്റ് ചെയ്ത ഡിസൈനാണുള്ളത്. ഇതിനെയാണ് താരം അമേരിക്കന്‍ ബിക്കിനിയെന്ന് വിശേഷിപ്പിച്ചത്.
അമേരിക്കന്‍ ദേശീയ പതാകയുടെ ഡിസൈനിലാണ് ബിക്കിനി പ്രിന്റ്. യുഎസിലാണെങ്കിലും നാടുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും പ്രീതി സിന്റ സജീവമാണ്.
https://www.facebook.com/Malayalivartha