മലയാളി വാര്‍ത്ത.
സൂപ്പര്‍ താരമായപ്പോഴും അതിന് മുമ്പും അഭിനയത്തോടുള്ള മോഹന്‍ലാലിന്റെ ആവേശവും കമ്മിറ്റ്‌മെന്റും വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട്. ഓരോ ഷോട്ടും പെര്‍ഫക്ട് ആകുമ്പോഴാണ് സിനിമ വിജയ്ക്കുന്നത്. ഒരു അഭിനയതാവ് എന്ന നിലയില്‍ മോഹന്‍ലാലിന് അക്കാര്യത്തില്‍ സംവിധായകനേക്കാള്‍ ആശങ്കയുണ്ട്. പെര്‍ഫെക്ഷന്‍, അത് നിര്‍ബന്ധമാണ്. \'ഒളിമ്പ്യന്‍ അന്തോണി ആദം\' എന്ന ചിത്രത്തില്‍ കാളയോട്ട മത്സരം നടക്കുന്ന ഒരു രംഗമുണ്ട്. അതില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ തിയേറ്ററില്‍ കൈയ്യടിയുടെയും ആര്‍പ്പുവിളിയുടെയും ബഹളമായിരിക്കും. ആ ഷോട്ടിന് പിന്നിലെ ഒരു കഥയുണ്ട്.
അല്പം സാഹസം നിറഞ്ഞ രംഗമായതിനാല്‍ ആ രംഗത്ത് അഭിനയിക്കാന്‍ ഡ്യൂപ്പ് വരാമെന്നേറ്റിരുന്നു. പൊള്ളാച്ചിയിലുള്ള അയാളെ കാത്ത് ഉച്ചവരെ സെറ്റ് മുഴുവന്‍ കാത്തിരുന്നു. ഉച്ച കഴിഞ്ഞിട്ടും കണ്ടില്ല. സൂര്യപ്രകാശം പോയാല്‍ പിന്നെ ആ ഷോട്ട് നടക്കില്ല. ഒടുവില്‍ മോഹന്‍ലാല്‍ സംവിധായകന്‍ ഭദ്രന്റെ അടുത്ത് വന്ന്, ആ ഷോട്ട് താന്‍ തന്നെ ചെയ്യാമെന്ന് പറഞ്ഞു. ഒരല്പം സാഹസികതയില്ലാതെ എന്ത് രസം എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. അങ്ങനെ ആ ഷോട്ട് മോഹന്‍ലാല്‍ ചെയ്തു. കാളയോട്ടത്തിനിടെ അതിനെ പൂട്ടുന്നിടത്തുവയ്ക്കുന്ന മൂര്‍ച്ചയേറിയ ഉപകരണം കൊണ്ട് കാല്‍പാദം മുതല്‍ മുട്ട് വരെ കീറിപ്പൊളിഞ്ഞ് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ലാലിനെയാണ് സെറ്റിലുള്ളവര്‍ കണ്ടത്. അപ്പോഴും ചിരിച്ചുകൊണ്ട് ചോദിച്ചു, \'ഷോട്ട് ഓകെ അല്ലെ?\' എന്ന്. അതാണ് മോഹന്‍ലാല്‍.
ടി.പി ബാലഗോപാലന്‍ എം.എയുടെ ഷൂട്ടിംഗ് സമയത്ത്, മോഹന്‍ലാല്‍ ഒരു വെള്ള ഷര്‍ട്ടിട്ട് അഭിനയിച്ചിട്ടുണ്ട്. മണ്ണും ചെളിയും പുരണ്ടതായിരുന്നു അത്. മണ്ണിലും ചെളിയിലും വീണ് അഭിനയിച്ച് സീനിന് മുമ്പുള്ള സീനായിരുന്നു അത്. പകരം ഷര്‍ട്ടില്ലാത്തതിനാല്‍ കോസ്റ്റിയൂം ഡിസൈനര്‍ ആകെ വിഷമത്തിലായി. ചെളിയും മണ്ണും പിടിച്ച് നാറിയ ഷര്‍ട്ട് എങ്ങനെ മോഹന്‍ലാലിന് കൊടുക്കും. സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി. മോഹന്‍ലാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ആ ചെളിപുരണ്ട, നാറുന്ന ഷര്‍ട്ടിട്ടു. ഷോട്ട് എടുത്തോളാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha