ജനപ്രീയ നായകന്റെ മിനിമം ഗ്യാരണ്ടി കുറയുമോ?
പഞ്ചാബിഹൗസും കല്യാണരാമനും കുഞ്ഞിക്കൂനനും ജോക്കറും പറക്കും തളികയും ഇഷ്ടവുമെല്ലാം നിഷ്‌കളങ്കമായ നര്‍മരംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. അതിന് ശേഷമാണ് ദിലീപ് മിനിമം ഗ്യാരണ്ടിയുള്ള നായകനായി വിലയിരുത്തപ്പെട്ടത്. അവിടെ നിന്ന് ജനപ്രിയനിലേക്ക്. പക്ഷെ അടുത്തിടെ ദിലീപിന്റെ മിനിമം ഗ്യാരണ്ടിയും കുറയുന്ന കാഴ്ചയാണ് കാണുന്നത്. കോമഡിയ്ക്ക് വേണ്ടി കോമഡി സൃഷ്ടിക്കുന്ന, കോപ്രായങ്ങള്‍ മാത്രം. മായാ മോഹിനിമാത്രമാണ് അടുത്തകാലത്ത് സൂപ്പര്‍ഹിറ്റായത്. മിസ്റ്റര്‍ മരുമകനും, ശൃംഗാരവേലനുമെല്ലം വിജയ്‌ച്ചെങ്കിലും പൂര്‍ണ വിജയമെന്ന് അവകാശപ്പെടാനില്ല.
ദീര്‍ഘകാലം തിയേറ്ററിലോ പ്രേക്ഷക മനസ്സിലോ, ചിത്രത്തിനോ കഥാപാത്രങ്ങള്‍ക്കോ സ്ഥാനമില്ല എന്ന അവസ്ഥയാണ്. ജോഷി സംവിധാനം ചെയ്ത \'അവതാരം\' ദിലീപിന്റെ ഫാന്‍സിന് വേണ്ടിയുള്ളതായിരുന്നു. ഓണക്കാലത്തെത്തിയ \'വില്ലളിവീരന്റെ\'യും സ്ഥിതി മറ്റൊന്നല്ല. രണ്ടും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞതോടെ ഇനിയിറങ്ങാനിരിക്കുന്നത് മര്യാദരാമന്‍. അത് കഴിഞ്ഞാല്‍ ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി. പ്രതീക്ഷ വിടാതെ ആരാധകരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha