സിനിമാ മേഖലയില്‍ മനുഷ്യത്വം ഉള്ളത് കാവ്യക്ക് മാത്രം
സിനിമാ മേഖലയില്‍ മനുഷ്യത്വം ഉള്ളത് കാവ്യാ മാധവന് മാത്രമെന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്. ന്യൂമോണിയ ബാധിച്ച് മരണത്തോട് മല്ലിട്ട തന്നെ സഹായിക്കാന്‍ സിനിമാക്കാര്‍ ആരും എത്തി നോക്കിയില്ലെന്നാണ് സംവിധായകന്റെ പരാതി. മരണത്തില്‍നിന്ന് രക്ഷപ്പെട്ടതിനു ശേഷം അദ്ദേഹം ഫോണില്‍ വിളിച്ചപ്പോള്‍ പലരും സംസാരിക്കാന്‍ പോലും തയാറായില്ല.
മാക്ടയില്‍ അംഗമായിരുന്നെങ്കിലും സഹപ്രവര്‍ത്തകര്‍ പലരോടും വിളിച്ചു വിവരം പറഞ്ഞിട്ടും ഫോണില്‍ വിളിച്ച് ക്ഷേമം അന്വേഷിക്കാന്‍ പോലും ആരും തയാറായില്ല.
വിവരം അറിഞ്ഞ കാവ്യാ മാധവനും കുടുംബവും മാത്രമാണ് സഹായഹസ്തം നീട്ടിയത്. ശരത് ചന്ദ്രന്‍ വയനാട് നിര്‍മിച്ച അന്നൊരിക്കല്‍ എന്ന സിനിമയിലെ നായികയായിരുന്നു കാവ്യ. അവര്‍ എറണാകുളത്തു കൊണ്ടുവന്നു ചികിത്സിക്കാം എന്നു നിര്‍ദേശിച്ചു. വേണ്ടെന്നു പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ചു കുറച്ചു പണം കൊടുത്തയച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സിനിമാ മേഖലയില്‍ മനുഷ്യത്വം നഷ്ടപ്പെടാത്തവരുമുണ്ടെന്ന് മനസിലായത് കാവ്യയുടെ വിളി എത്തിയപ്പോഴാണ്.
പലരേയും വിളിച്ചതു പണത്തിനോ സഹായത്തിനോ വേണ്ടി ആയിരുന്നില്ല. മെഡിക്കല്‍ കോളേജായിരുന്നതിനാല്‍ ചികിത്സ വലിയ ബാധ്യതയൊന്നുമായിരുന്നില്ല. മണ്ണില്‍ പണിയെടുത്തുണ്ടാക്കിയ കുറച്ചു പൈസ കൈയിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha